Business News

മിനിമം ബാലന്‍സ് ഇല്ല, ബാങ്കുകള്‍ക്ക് ലഭിച്ചത് വന്‍ വരുമാനം.

Wed, Jan 03, 2018

Arabianewspaper 1003
മിനിമം ബാലന്‍സ് ഇല്ല, ബാങ്കുകള്‍ക്ക് ലഭിച്ചത് വന്‍ വരുമാനം.

ബാങ്കുകള്‍ അടുത്തിടെ നടപ്പിലാക്കിയ മിനിമം ബാലന്‍സ് ചാര്‍ജിലൂടെ കോടികളുടെ വരുമാനം,. പല ബാങ്കുകള്‍ക്കും വന്‍ വരുമാനം ഇതില്‍ നിന്നും ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പുതു ജനറേഷന്‍ ബാങ്കുകളായ എച്ചഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയവ വര്‍ഷങ്ങളായി മിനിം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കി വരുന്നുണ്ട്.


2017 ഏപ്രില്‍ മുതലാണ് മിനിമം ബാലന്‍സ് മെയിന്റെയിന്‍ ചെയ്യാത്തവരില്‍ നിന്നും ബാങ്കുകള്‍ പണം ഈടാക്കി തുടങ്ങിയത്. പൊതു മേഖലയിലെ മുന്‍ നിര ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും 20 മുതല്‍ 60 വരെ രൂപ പ്രതിമാസം ഇത്തരത്തില്‍ ഈടാക്കുന്നുണ്ട്.


42 കോടി അക്കൗണ്ടുകള്‍ ഉള്ള എസ്ബിഐക്ക് ഇത്തരത്തില്‍ ലഭിച്ചത് 1,771 കോടി രൂപയാണ്. ആറു മാസത്തെ എസ്ബിഐയുടെ അറ്റാദായം 3586 കോടിയുടെ പകുതിയോളം വരും മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ ലഭിച്ച വരുമാനം.


ജന്‍ധന്‍ അക്കൗണ്ട്, ബേസിക് സേവിംഗ് ബാങ്ക് അക്കൗണ്ട് എന്നിവയെ ഇതില്‍ ന്ിന്നും ഒഴിവാക്കിയിട്ടുള്ളതിനാല്‍ പാവപ്പെട്ടവരെ ഇത് ബാധിക്കില്ല. എന്നാല്‍, ഇടത്തരം വരുമാനക്കാരെയാണ് മിനിം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ബാങ്കുകള്‍ പിഴിയുന്നത്.


പഞ്ചാബ് നാഷണല്‍ ബാങ്ക് 97.34 കോടി രൂപയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 6867 കോടി രൂപയും കാനറ ബാങ്ക് 62.16 കോടിയും പിരിച്ചു.


 

Tags : banks 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ