Crime News

പെരിയ എടിഎം കവര്‍ച്ച ദുശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Sun, Oct 01, 2017

Arabianewspaper 471
പെരിയ എടിഎം കവര്‍ച്ച ദുശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കാസര്‍ഗോട് പെരിയ കാനറ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മില്‍ നിന്ന് പതിനാറ് ലക്ഷം രൂപ മോഷ്ടിച്ചവരെ കുറിച്ച് പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. എടിഎം തകര്‍ത്ത് പണം കവര്‍ച്ച ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേരാണ് എടിഎം കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തി.


ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് രണ്ടു പേര്‍ എടിഎം കുത്തി തുറന്നത്. മുഖം മൂടിയും കയ്യുറയും ധരിച്ചവരാണ് മഴു ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപേയാഗിച്ച് എടിഎം മെഷിന്‍ കുത്തി തുറന്നത്. പൂജാ അവധിയും ഗാന്ധി ജയന്തിയും മൂലം ബാങ്ക് നാലു ദിവസത്തോളം ബാങ്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ എടിഎമ്മില്‍ പണം കൂടുതല്‍ നിക്ഷേപിച്ചിരുന്നു. 20 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. നാലു ലക്ഷം രൂപയോളം പലരായി പിന്‍വലിച്ചതിന്റെ രേഖകള്‍ ഉണ്ടെങ്കിലും അവശേഷിച്ചിരുന്ന 16 ലക്ഷം നഷ്ടപ്പെട്ടിരുന്നു.


എടിഎം മെഷിന്‍ കുത്തി ത്തുറന്നാല്‍ ഉടനെ തന്നെ അപായ മണി മുഴങ്ങേണ്ടതായിരുന്നു. എന്നാല്‍, പെരിയയിലെ എടിഎമ്മില്‍ ഈ സംവിധാനം ഇല്ലെന്നാണ് സൂചന. സിസിടിവിയില്‍ ക്യാമറയില്‍ പതിഞ്ഞവരുടെ മുഖം മറച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Tags : ATM robbery 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ