Gulf News

അറ്റലസ് രാമചന്ദ്രന്റേ മോചനം: ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കള്‍ ഡെല്‍ഹിയില്‍

Thu, Feb 01, 2018

Arabianewspaper 2313
അറ്റലസ് രാമചന്ദ്രന്റേ മോചനം:  ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കള്‍ ഡെല്‍ഹിയില്‍

ദുബായിയിൽ ജയിലിൽ കഴിയുന്ന ജ്വലറി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന വിഷയത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്കായി ബിജെപി എന്‍ആര്‍ഐ സെല്‍ നേതാക്കള്‍ ഡെല്‍ഹിയിലേക്ക്.  രാമചന്ദ്രനുമായി സാമ്പത്തിക ഇടപാടു നടത്തി കേസിനു പോയ ഡെല്‍ഹി സ്വദേശിയായ  ജെയിന്‍ വ്യവസായിയുമായി ചര്‍ച്ച നടത്താനാണ് ഇവര്‍  എത്തുന്നത്.


70 ലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയുടെ കേസ് ചര്‍ച്ച.ചെയ്ത് അനുരഞ്ജനത്തിലൂടെ പരിഹാരം തേടാനാണ് യുഎഇയിലെ എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാറും, സെല്‍ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം ചന്ദ്ര പ്രകാശും ഡെല്‍ഹിയില്‍ എത്തുന്നത്. വെള്ളിയാഴ്ച ജെയിന്‍ വ്യവസായിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി രാമചന്ദ്രനെതിരായ കേസ് പിന്‍വലിപ്പിക്കാനാണ് ഇവരുടെ നീക്കം.


എന്‍ആര്‍ഐ സെല്‍ മേല്‍ നോട്ട ചുമതലയുള്ള ശോഭ സുരേന്ദ്രന്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശ പ്രകാരം ഡെല്‍ഹിയിലെത്തി സുഷമ സ്വരാജിനേയും മറ്റും നേരത്തെ സന്ദര്‍ശിച്ച് സമ്മര്‍ദ്ദം ചെലത്തിയിരുന്നു. മലയാളിയും പാലക്കാട് സ്വദേശിയുമായ ദേശീയ കോര്‍ഡിനേറ്റര്‍ അരവിന്ദ് മേനോനും വിഷയത്തില്‍ ഇടപെട്ടിരുന്നു. വിദേശ സെല്ലുകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം മാധവും മുരളീധര റാവുവും ചര്‍ച്ചകളില്‍ പങ്കെടുത്തു. രാം മാധവ് യുഎയിലെത്തിയപ്പോള്‍ ഡെല്‍ഹിയിലെ വ്യവസായിയുടെ ചര്‍ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് മുരളീധര റാവുവാണ്െന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.


പന്ത്രണ്ടോളം കേസുകലില്‍ പതിനൊന്നിലും അനുകൂലമായ തീരുമാനം ഉണ്ടായെഹ്കിലും സ്വര്‍ണ വ്യാപാരിയായ ഇദ്ദേഹമാണ് ഇപ്പോള്‍ മോചനത്തിന് വിഘാതമായി നില്‍ക്കുന്നത്.


ഈ വ്യവസായിയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷം വിവരം നേരിട്ട് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ട് അറിയിക്കും,. സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടിരിക്കുന്ന വിഷയമാതതിനാാല്‍ രാമചന്ദ്രന് ഉടന്‍ മോചനം ലഭിക്കുമെന്നാണ് എന്‍ആര്‍ഐ സെല്‍ ഭാരവാഹികളുടെ പ്രതീക്ഷ. ഡെല്‍ഹി വ്യവസായിയുടെ ദുബായ് കേന്ദ്രമാണ് രാമചന്ദ്പന്റെ ജ്വലറിക്ക് സ്വര്‍ണം നല്‍കിയത്. ഇദ്ദേഹത്തിന്റെ മകനാണ് ദുബായിയിലെ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതല. മകനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പിതാവുമായി ചര്ച്ച നടത്താന്‍ സെല്‍ ഭാരവാഹികള്‍ ശ്രമിക്കുന്നത്.


രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയാണ് മോചന ശ്രമം അഭ്യര്‍ത്ഥിച്ച് ഇവരെ സമീപിച്ചത്. നേരത്തെ, പ്രവാസി സംഘടനകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല,.


കേരളത്തിലെത്തി മുഖ്യനന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചുവെങ്കിലും അനുകൂല നീക്കം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ എന്‍ആര്‍ഐ സെല്ലിനെ സമീപിച്ചത്.


കടബാധ്യതയേക്കാള്‍ സ്വത്തും ആസ്തിയും ഉള്ളതിനാലും പ്രായമേറിയതിനാലും മനുഷ്യാവകാശ പ്രശ്‌നമായി കണ്ടാണ് വിദേശ കാര്യ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. രാമചന്ദ്രന്റെ പണം തട്ടിയെടുക്കാന്‍ ചിലര്‍ നടത്തിയ നീക്കവും വിവാദമായിട്ടുണ്ട്. രാമചന്ദ്രന്റെ മോചനത്തിന് തടസം നില്‍ക്കുന്ന ചില പ്രമുഖരെ കുറിച്ച് ജയില്‍ മോചനത്തിനു ശേഷം വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയടക്കം 27 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ കേസ് നല്‍കിയത്.. വായ്പ എടുത്ത പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചെങ്കിലും ചില വന്‍കിട മുതലാളിമാര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇദ്ദേഹത്തിന്റൈ മകള്‍ ഡോ മഞ്ജുവും ജയിലിലാണ്. മകന്‍ ശ്രീകാന്ത് മാത്രമാണ് ഇന്ത്യയില്‍. ആരോരുമില്ലാതെ ഭാര്യ ഇന്ദിര ദുബായിലെ ഒരു ചെറിയ ഫ്‌ളാറ്റില്‍ ഏകയായി കഴിയുകയാണ്.


2015 മുതല്‍ ജയിലില്‍ കഴിയുന്ന രാമചന്ദ്രന്‍ ഒരു കേസില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത് മറ്റു കേസുകളുടെ വിചാരണ നടക്കുകയാമ് 19 ചെക്കു കേസുകളും 12 തട്ടിപ്പ് കേസുകളിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 20 ല്‍ അധികം വര്‍ഷത്തെ ശിക്ഷ ലഭിക്കുമെന്നാണ് യുഎഇയിലെ നിയമ വിദഗ്ദ്ധര്‍ പറയുന്നത്.


ജയില്‍ മോചിതനായ ശേഷം പ്രമേങ രോഗ ബാധിതനായ രാമചന്ദ്രനെ നാട്ടില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും. ആരോഹ്യം നശിച്ച് അവശ നിലയിലാണ് 77 കാരനായ രാമചന്ദ്രന്‍ എന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച സുഹുത്തുക്കള്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ