Troll Today News

രോഗത്തിന് കാരണം പാപകര്‍മങ്ങള്‍ -ആസാം ആരോഗ്യ മന്ത്രി

Thu, Nov 23, 2017

Arabianewspaper 1036
രോഗത്തിന് കാരണം പാപകര്‍മങ്ങള്‍ -ആസാം ആരോഗ്യ മന്ത്രി

അര്‍ബുദം പോലുള്ള മാരക രോഗങ്ങളും അപകടങ്ങളും കര്‍മ ഫലം മൂലമാണെന്ന് ആസം ആരോഗ്യ മന്ത്രി ഡോ. ഹിമന്ത ബിശ്വശര്‍മ. എല്ലാ മതങ്ങളിലും ഇതിനെ കുറിച്ച് പറയുന്നുണ്ട്.


തെറ്റു ചെയ്യുമ്പോഴാണ് ദൈവം ശിക്ഷ വിധിക്കുന്നത്. ചിലര്‍ൃ ചെറു പ്രായത്തില്‍ തന്നെ മാരക രോഗങ്ങള്‍ക്ക് അടിപ്പെടുന്നു. മറ്റു ചിലര്‍ അപകടങ്ങളില്‍ പെടുന്നു. ഇതെല്ലാം തടയാന്‍ നമുക്കാവില്ല.


മത ഗ്രന്ഥങ്ങളായ ഭഗവത് ഗീത,. ബൈബിള്‍ എന്നിവയെല്ലാം ഇതിനെ കുറിച്ചാണ് പറയുന്നത്.


അതേസമയം, ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരമാണ് ഹിമന്തയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഇത്തരം വിഡ്ഡിത്തങ്ങള്‍ വിളമ്പാന്‍ കാരണം ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണെന്നതും പി ചിദംബരം പറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ് ദിപ് സര്‍ദേശായിയും മന്ത്രിയെ വിമര്‍ശിച്ചു.


അര്‍ബുദ രോഗികളെ വേദനിപ്പിക്കുന്ന പരമാര്‍ശമാണ് ആരോഗ്യ മന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ദേബ ബ്രത സയ്ക്കിയി ആരോപിച്ചു. സോഷ്യല്‍ മീഡിയയിലും മന്ത്രിയെ ട്രോളി പോസ്റ്റുകല്‍ പ്രത്യക്ഷപ്പെട്ടു.


എന്നാല്‍, ഇവര്ക്കു മറുപടിയുമായി ഹിമന്ത ബിശ്വ ശര്‍മ എത്തി. താന്‍ പറഞ്ഞതൊന്നും തന്റെ വാക്കുകളല്ലെന്നും മതഗ്രന്ഥങ്ങളിലെ തത്വ ചിന്തകളാണെന്നും ഇത് സാന്ദര്‍ഭികമായി ഉദ്ധരിക്കുകയാണ് ചെയ്തതെന്നും ഹിന്ദു തത്വചിന്തയെ കുറിച്ചാണ് താന്‍ പറഞ്ഞത്. താങ്കള്‍ ഇത് വിശ്വസിക്കുന്നില്ലേയെന്നും താങ്കളുടെ പാര്‍ട്ടിയില്‍ ഹിന്ദു ഫിലോസഫി ചര്‍ച്ച ചെയ്യാറുണ്ടോ എന്ന് എനിക്കറിയില്ലെന്നും മുന്‍ കോണ്‍ഗ്രസു കാരന്‍ കൂടിയായ ഹിമന്ത ട്വിറ്ററില്‍ കുറിച്ചു,.


ഹിന്ദു വിശ്വാസങ്ങളെ നിസാരവല്‍ക്കരിതെന്നും ഭഗവത് ഗീതയില്‍ പറഞ്ഞ ഉദ്ധരണിയെ രാജ് ദിപ് പരിഹസിക്കേണ്ടെന്നും മന്ത്രിയുടെ ട്വീറ്റ് പറയുന്നു. നിയമ ബിരുദധാരിയും പിഎച്ച്ഡിയും ഉള്ളയാളാണ് ഹിമന്ത ബിശ്വ ശര്‍മ. ശര്‍മയുടെ പിതാവും എഴുത്തുകാരനുമായ കൈലാസ് നാഥ് ശര്‍മ അഞ്ചു വര്‍ഷത്തെ കാന്‍സര്‍ രോഗവും ചികിത്സയ്ക്കും ശേഷം 2010 ലാണ് മരണമടഞ്ഞത്













Tags : assam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ