Sports News

കോഹ് ലിക്ക് സമ്മാനിച്ചത് കാലം കാത്തുവെച്ചു, ഒടുവില്‍ നെഹ്‌റയ്ക്ക് മടക്കി നല്‍കി

Thu, Nov 02, 2017

Arabianewspaper 1124
കോഹ് ലിക്ക് സമ്മാനിച്ചത് കാലം കാത്തുവെച്ചു, ഒടുവില്‍ നെഹ്‌റയ്ക്ക് മടക്കി നല്‍കി

അതിവേഗം പന്തെറിയുന്ന ആശിഷ് നെഹ്‌റ അരങ്ങൊഴിയുമ്പോള്‍ കാലം കാത്തുവെച്ച കാവ്യ നീതി രംഗപ്രവേശം ചെയ്തു. പതിമൂന്ന് വര്‍ഷം മുമ്പ് കളത്തില്‍ കൂവിത്തെളിഞ്ഞു വന്ന ഒരു ബാലപ്രതിഭയ്ക്ക് പുരസ്‌കാരം നല്‍കാന്‍ അന്ന് താരമായി വിലസിയിരുന്ന പേസ് ബൗളര്‍ ആശിഷ് നെഹ്‌റയ്ക്കായിരുന്നു നിയോഗം.


2004 ല്‍ നടന്ന ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ വിരാട് കോഹ് ലിയെ സമ്മാനം നല്‍കി ആദരിക്കുന്ന ചിത്രമാണ് അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറാലിയിരുന്നത്.


18 നു വര്‍ഷത്തിനു ശേഷം നെഹ്‌റ കളം ഒഴിയുമ്പോള്‍ അന്ന് വളര്‍ന്നു വരുന്ന താരമായി പുരസ്‌കാരം നല്‍കിയ വിരാട് കോഹ് ലി ഇന്ത്യയുടെ നായകനായി മാറി. നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരത്തിന് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത് കോഹ് ലിയും മുന്‍ ക്യാപ്ടനായ ധോണിയും ചേര്‍ന്നായിരുന്നു.


2001 ല്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ച നെഹ്‌റ നീണ്ട 18 വര്‍ഷങ്ങളാണ് കളം നിറഞ്ഞാടിയത്. 38 ാം വയസില്‍ കളം വിടുമ്പോള്‍ രാജ്യത്തിനു വേണ്ടി തന്റെ ക്രിക്കറ്റ് ജീവിതം ദീര്‍ഘനാള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നെഹ്‌റ.


2001 ല്‍ സിംബാബ് വെയ്‌ക്കെതിരായ ഏകദിനത്തിലാണ് നെഹ്‌റ ആദ്യമായി ഇന്ത്യയുടെ തൊപ്പിയണിഞ്ഞത്.


144 ഏകദിനങ്ങളില്‍ നിന്ന് 157 വിക്കറ്റുകളാണ് നെഹ്‌റ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 23 ന് 6 എന്നതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
131 ടി 20 മത്സരങ്ങളിലും നെഹ്‌റ കളിച്ചിട്ടുണ്ട്. 162 വിക്കറ്റും സ്വന്തമാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ