General News

കരസേനയ്ക്ക് യുഎസ് യുദ്ധ ഹെലികോപ്കടറുകള്‍

Fri, Aug 18, 2017

Arabianewspaper 1367
കരസേനയ്ക്ക് യുഎസ് യുദ്ധ ഹെലികോപ്കടറുകള്‍

അമേരിക്കയുടെ കരുത്തുറ്റ യുദ്ധ ഹെലികോപ്ടറുകളായ അപ്പാച്ചെ ഇന്ത്യന്‍ കരസേന വാങ്ങുന്നു. ആറു ഹെലികോപ്ടറുകള്‍ അടുത്ത ആറു മാസത്തിനകം കരസേനയ്ക്ക് കൈമാറാന്‍ യുഎസ് കമ്പനിയായ ബുയിംഗ് സന്നദ്ധമായി.


ഇതിനായി 4,17കോടിയുടെ കരാര്‍ ഒപ്പുവെച്ചു ഇതാദ്യാമായാണ് കരസേന യുദ്ധ ഹെലികോപ്ടറുകള്‍ വാങ്ങുന്നത്. ഇതോടെ വ്യോമസേനയ്ക്കും നാവിക സേനയ്ക്കും പിന്നാലെ മൂന്നാമത്ത സേനയ്ക്കും യുദ്ധ ഹെലികോപ്ടറുകളാകും.


പാക് അതിര്‍ത്തികളിലെ ടാങ്ക് വിന്യാസത്തിന് പിന്തുണ നല്‍കാനാണ് ഇതെന്ന് കരസേന പറയുന്നുണ്ടെങ്കിലും അരുണാചല്‍, സിക്കിം ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലേക്കാണ് അപ്പാചെ എത്തുന്നതെന്ന് സൂചനയുണ്ട്.


മലയും താഴ് വരയും ഉള്ള പ്രദേശങ്ങളില്‍ വളരെ സുഗമമായി ഇറങ്ങുവാനും താഴ്ന്നു പറക്കുവാനുമുള്ള കഴിവാണ് അപ്പാച്ചയ്ക്കുള്ളത്. ടാങ്കുവേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും, 30 എംഎം തോക്കുകളും ഘടിപ്പിച്ചവയാണ് അപ്പാച്ചെ ഹെലികോപ്ടറുകള്‍. രാത്രിയും പകലു ഏതു കാലവസ്ഥയിലും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.


അല്‍ ഖ്വയ്ദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ നേരിടാന്‍ യുഎസ് ഉപയോഗിച്ചത് ഈ ഹെലികോപ്ടറുകളായിരുന്നു.

Tags : Apache 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ