General News

ലഫ് കേണലിന്റെ മകളെ ബലാല്‍സംഗം ചെയ്തു, കേണലിനെതിരെ കേസ്

Thu, Nov 23, 2017

Arabianewspaper 5975
ലഫ് കേണലിന്റെ മകളെ ബലാല്‍സംഗം ചെയ്തു, കേണലിനെതിരെ കേസ്

തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ മകളെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ കേണലിനെതിരെ കേസ്. ഹിമാചലിലെ സിംലയിലാണ് 21 കാരിയായ മകളെ തന്റെ മേല്‍ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന കേസുമായി ലഫ് കേണല്‍ എത്തിയത്.


സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പെണ്‍കുട്ടിയുടെ മൊഴി എടുക്കുമെന്നും സിംല പോലീസ് സുപ്രണ്ട് സൗമ്യ സാംബശിവന്‍ പറഞ്ഞു,.


തന്റെ മകളെ മയക്കു മരുന്നു നല്‍കിയ ബോധം കെടുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ദീനദയാല്‍ ഉപാദ്ധ്യായ റീജ്യണല്‍ ആശുപത്രിയിലാണുള്ളത്. ഇവിടെ അബോധാവസ്ഥയിലാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നതെന്ന് ആശുപത്രി രേഖകളില്‍ പറയുന്നു.


അമിതമായ മയക്കു മരുന്നു ഉള്ളില്‍ ചെന്നിരുന്നതായും റിപ്പോര്‍ട്ട്ിലുണ്ട്. പെണ്‍കുട്ടിയെ രക്ത സാംപിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേണലുമായി തന്റെ കുടുംബം സൗഹൃദത്തിലായിരുന്നുവെന്നും ഇടയ്ക്ക് അവരുടെ വീടു സന്ദര്‍ശിക്കുക പതിവായിരുന്നുവെന്നും ലഫ് കേണല്‍ പറയുന്നു.


വീട്ടിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചതു പ്രകാരമാണ് പോയത് എന്നാല്‍, മകള്‍ ബോധരഹിതയാണെന്ന് കേണല്‍ അറിയച്ചതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് അവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പാനീയത്തില്‍ മയക്കു മരുന്നു നല്‍കിയ ശേഷമാണ് പീഡനം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. സൈനിക തലത്തിലും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ