General News

സൈന്യത്തിന് 27 ലക്ഷം കോടിയുടെ പദ്ധതികള്‍

Sun, Jul 16, 2017

Arabianewspaper 362
സൈന്യത്തിന് 27 ലക്ഷം കോടിയുടെ പദ്ധതികള്‍

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ കര-നാവിക-വ്യോമ സേനകള്‍ ആവിഷ്‌കരിച്ചു. 27 ലക്ഷം കോടിയുടെ പദ്ധതികളാണ് സൈന്യം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.


ജൂലൈ 10,11 തീയതികളില്‍ ഡെല്‍ഹിയില്‍ നടന്ന സംയുക്ത സൈനിക സമ്മേളനത്തിലാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ സൈന്യം ആവിഷ്‌കരിച്ചിരിക്കുന്നത്. 26.84 ലക്ഷം കോടി രൂപയാണ് പദ്ധതികള്‍ക്കായി ആവശ്യം വരിക.


സൈന്യത്തെ ആധുനികവത്കരിക്കാനാണ് പദ്ധതികള്‍. പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെ നേരിടുന്നതിനും രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുമായാണ് സൈന്യം രംഗത്തിറങ്ങിയത്.


പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്.

Tags : army 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ