Health News

കാന്‍സറിനു കാരണം ജീവിത ശൈലിയും പരിസ്ഥിതിയും, ജീനുകളെ വെറുതെ കുറ്റംപറയേണ്ട , പ്രതിവിധിക്ക് ശീമ ബദാംപഴപ്പരിപ്പും

Mon, May 30, 2016

Arabianewspaper 8939
കാന്‍സറിനെ തടയാന്‍ ശീമ ബദാംപഴപ്പരിപ്പും

നിത്യവും ഉപയോഗിക്കുന്ന ഭക്ഷണത്തിലൂടെയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ റേഡിയഷനിലൂടെയും മറ്റും കാന്‍സര്‍ പിടികൂടാമെന്നത് ഏവര്‍ക്കുമറിയാം. അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ബ്രഡും കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.


പൊട്ടാസ്യം ബ്രോമൈറ്റ് എന്ന രാസ വസ്തു അടങ്ങിയ ബ്രഡ് കഴിക്കുന്നത് കാന്‍സര്‍ ബാധയുണ്ടാക്കുമെന്നാണ് ഡെല്‍ഹിയിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സയന്‍സ് കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമൈറ്റ് പല രാജ്യങ്ങളും നിരോധിച്ചതാണെങ്കിലും ഇന്ത്യയില്‍ ഇതു പല ബേക്കറി വസ്തുക്കളിലും മാവിന്റെ മാര്‍ദ്ദവത്തിനും മറ്റുമായി ഉപയോഗിക്കുന്നു.


പച്ചക്കറിയിലും മറ്റു ഭക്ഷ്യവസ്തുക്കളിലും കാന്‍സര്‍ ബാധയക്ക് കാരണമായ രാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. കാന്‍സര്‍ പിടിപെടാതിരിക്കുന്നത് ഭാഗ്യം കൊണ്ടാണെന്ന് ഇനി പറയേണ്ടി വരും. ജീവിതശൈലി രോഗങ്ങളും മലീനികരണം അനുസ്യൂതം നിറഞ്ഞ പരിസ്ഥിതിയും കാന്‍സറിന് കാരണമാണെന്നിരിക്കെ ശരീരത്തിലെ ജീനുകളേയും ക്രോമസോമുകളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ


കാന്‍സറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പല ഗവേഷണങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട. അസുഖം വന്ന് ചികിത്സിച്ച് മാറ്റുന്നതിനേക്കാളും രോഗം വരാതെ സുക്ഷിക്കാനുള്ളു മാര്‍ഗങ്ങളാണ് ഇപ്പോള്‍ പലരു തിരയുന്നത്. നമ്മുടെ ശരീരത്തിലെ മാലിന്യം വന്നു വീഴുന്ന ഭാഗങ്ങളാണ് കരളും വൃക്കയും അവിടമാണ് ആദ്യം ശുദ്ധികരിക്കേണ്ടത്.


ജൈവ കൃഷിയില്‍ ഉത്പാദിപ്പിച്ച പഴവര്‍ഗങ്ങളും അതിന്റെ കുരുവും നിത്യുവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനു വേണ്ടത്. ശീമ ബദാം പഴം(എപ്രകറ്റ്) ഇതിനു പറ്റിയതാണ്. വിറ്റാമിന്‍ ബി 12 അഥവാ അമിഗ്ഡാലിന്‍ അടങ്ങിയതാണ് അത്തിപ്പഴം., പ്ലം,. ചെറി എന്നിവയിലെല്ലാം ഇതുണ്ട്. ഇവയുടെ കുരുവിന് കാന്‍സര്‍ രോഗ ബാധതടയാനുള്ള കെല്‍പുണ്ട്. ഭൂമിയിലെ 1200 നൈസര്‍ഗിക ഭക്ഷ്യ വസ്തുക്കളില്‍ അമിഗ്ഡാലിന്‍ ് അടങ്ങിയിട്ടുണ്ട്. എന്നാല്‍, നമ്മുടെ ആരുടെയും നിത്യ ഭക്ഷണത്തില്‍ ഇതിന് സ്ഥാനം നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.


അവിഭക്ത കാഷ്മീരിന്റെ ഭാഗമായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ കാരകോറം മലനിരകളിലെ ഹന്‍സ താഴ് വരയില്‍ താമസിക്കുന്ന ബറുഷോ എന്ന മലയോര വര്‍ഗക്കാരാണ് ലോകത്ത് ഏറ്റവും അധികം നാള്‍ ജീവിച്ചിരിക്കുന്നവര്‍ ഉള്ള പ്രദേശം. ഇവിടെ പ്രായമാകുക എന്നു പറയുന്നത് ഏകദേശം 100 വയസു കഴിയുമ്പോഴാണ്. പലരും 100-110 വയസുവരെ ജീവിച്ചിരിക്കുന്നു. 145 വയസുവെര ജീവിച്ചിരുന്നവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു,


ജിപിസി വര്‍ഗമായാണ് ഇവരെ ലോകം കണക്കാക്കുന്നത്. ഇവരുടെ ഭക്ഷണത്തില്‍ ഭുരിഭാഗവും ശീമബദാം പഴപരിപ്പുകൊണ്ടുള്ളതാണ്. ഈ പരിപ്പാണ് ഇവരുടെ ആരോഗ്യത്തിന് പിന്നിലെന്ന് പിന്നീട് പല ഗവേഷണങ്ങളും കണ്ടെത്തി.


ഈ പരിപ്പിന്റെ പുറംതോട് പൊളിച്ചാണ് പരിപ്പ് എടുക്കുന്നത്. ഇതിനുള്ളില്‍ ബെന്‍സാല്‍ഡിഹൈഡ്,. ഹൈഡ്രജന്‍ സയനൈഡ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്. . സയനൈഡ് വിഷമാണെങ്കിലും പഴവര്‍ഗങ്ങളിലെ പരിപ്പിനുള്ളില്‍ കാണുന്നത് വിഷമല്ല. വളരെ കുറവ് അംശം മാത്രമാണ് സയനൈഡ് അടങ്ങിയിട്ടുള്ളത്. പരിപ്പിനുള്ളിലെ സയനൈഡ് ബന്ധിക്കപ്പെട്ട നിലയിലായാണ്. കാന്‍സര്‍ സെല്ലുകള്‍ നമ്മുടെ ശരീരത്തില്‍ സദാസമയവും ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം, ശരിരത്തിന് സ്വമേധായ ഇതിനെ നശിപ്പിക്കാനുള്ള പ്രതിരോധ ശേഷിയുണ്ട്. ഈ പ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോഴുമ്പാണ് കാന്‍സര്‍ ബാധയുണ്ടാകുന്നത്.


കാനസര്‍ സെല്ലുകളിലെ ബീറ്റാ-ഗ്ലുകോസിഡെസുമായി ചേര്‍ന്ന് പരിപ്പിനുള്ളിലെ അമിഗ്ഡാലിന്‍ തന്‍മാത്ര വിഘടിക്കുന്നു. ഇതിലൂടെ ഒരു വിഷകുട്ടുപ്രവര്‍ത്തനം നടക്കുകയും കാന്‍സര്‍ കോശങ്ങളെ നിര്ജ്ജിവമാക്കുകയും ചെയ്യുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. എന്‍സൈമുകള്‍കൊണ്ട് സംരക്ഷണ കവചം തീര്‍ത്തിട്ടുള്ള നല്ല കോശങ്ങളെ ഇത് ബാധിക്കുകയുമില്ല.

Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ