Technical News

വിസ്മയം തീര്‍ത്ത് ഐ ഫോണ്‍ ടെന്‍

Wed, Sep 13, 2017

Arabianewspaper 740
വിസ്മയം തീര്‍ത്ത് ഐ ഫോണ്‍ ടെന്‍

ജനമനസുകളില്‍ കുടിയേറിതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച് ഐ ഫോണ്‍ പുറത്തിറക്കിയ പുതിയ മോഡല്‍ ഐ ഫോണ്‍ 8 , 8 പ്ലസ് , ടെന്‍ എന്നിവയ്ക്ക് വിസ്മയത്തോടെ ആരാധരുടെ സ്വാഗതം.


മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കുന്ന സാങ്കേതിക വിദ്യയാണ് മുഖ്യ സവിശേഷത. സിലക്കണ്‍ വാലിയിലെ ആപ്പിള്‍ ആസ്ഥാനത്ത് ഫൗണ്ടര്‍ സ്റ്റീവ് ജോബ്‌സ് ഓഡിറ്റോറിയത്തിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്.


ഇതിനൊപ്പം ആപ്പിള്‍ വാച്ച്,. ടിവി എന്നിവയുടെ പുതിയ പതിപ്പുകളും പുറത്തിറങ്ങി.


ഐഫോണ്‍ ടെന്നിന് ഹോം ബട്ടണ്‍ ഇല്ല. നിറഞ്ഞു നില്‍ക്കുന്ന സ്‌ക്രീനാണ് പകരമുള്ളത്. മുന്നിലും പിന്നിലും ഗ്ലാസ് ആണാള്ളത്. വശങ്ങളില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമും. എന്നാല്‍, വെള്ളവും പൊടിയും ഇതിനെ ബാധിക്കില്ല. വാട്ടര്‍ പ്രൂഫ് ബോഡിയാണ് പ്രധാന സവിശേഷത. ലോക്ക് തുറക്കാന്‍ റെറ്റിന സ്‌കാനറാണുള്ളത്. ഉപഭോക്താവിന്റെ കണ്ണിന്റെ റെറ്റിനയാണ് . വിരലടാളം പോലെ ഒരോരുത്തര്‍ക്കും വ്യത്യസ്തമാണ് കണ്ണിന്റെ റെറ്റിന. ( നേത്രപടലം)


12 എംപി ക്യാമറയും 1.8 വൈഡ് ആംഗിളും 2.4 ടെലി സൂം ലെന്‍സും ഐഫോണ്‍ ടെന്നിനുണ്ട്. അനിമേഷനോടുകൂടിയ ഇമോജികളും പുതിയ ഫോണില്‍ നല്‍കിയിട്ടുണ്ട്.


നവംബര്‍ മൂന്നിന് ആപ്പിള്‍ സ്റ്റോറുകളില്‍ ഫോണുകള്‍ എത്തും. ഒക്ടോബര്‍ 27 മുതലാണ് ബുക്കിംഗ് ആരംഭിക്കുക. 64 ജിബി 256 ജിബി ഐഫോണ്‍ ടെന്‍ ഫോണുകള്‍ക്ക് അമേരിക്കയില്‍ 999 ഡോളറും ഐഫോണ്‍ എട്ടിന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ