Entertainment News

അനുഷ്‌കയും വിരാട് കോഹി ലിയും വിവാഹിതരായി

Mon, Dec 11, 2017

Arabianewspaper 2046
അനുഷ്‌കയും വിരാട് കോഹി ലിയും വിവാഹിതരായി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇരുവരും ഇറ്റലിയിലാണ് വിവാഹിതരായത്. ഇവര്‍ വിവാഹിതരാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഒരാഴ്ചയായി വ്യാപക പ്രചാരണം ഉണ്ടായിരുന്നു.


അനുഷ്‌ക ശര്‍മയും മാതാപിതാക്കളും കുടുംബ പുരോഹിതനും കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന്റെ .ചിത്രം പ്രചരിച്ചിരുന്നു.


ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്കിടെ തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടാണ് വിരാട് കോഹ് ലി കളത്തിന് പുറത്തു പോയത്. അനുഷ്‌ക ശര്‍മയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വിവാഹത്തിന്റെ ചിത്രം സഹിതം വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.


ഏതാനും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ വിവാഹത്തില്‍ പങ്കുകൊണ്ടത്.



Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ