India News

സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം

Wed, Mar 14, 2018

Arabianewspaper 10535
സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം

കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയുടെ ഔദ്യോഗിക വസതിയില്‍ ചൊവ്വാഴ്ച രാത്രി നടന്ന അത്താഴ വിരുന്നില്‍ 20 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ തുടക്കമാണ് സോണിയ ഗാന്ധി നടത്തിയത്.


എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ മാത്രമാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുത്ത ഒരേ ഒരാളെങ്കിലും മറ്റു പാര്‍ട്ടികളുടെ പ്രതിനിധികള്‍ എത്തിയിരുന്നു.


എസ്പി നേതവ് രാം പാല്‍ യാദവ്, ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, നാഷണര്‍ കോണ്‍ഫരന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരും ഉണ്ടായിരുന്നു. സിപിഎം പ്രതിനിധി പൊളിറ്റ് ബ്യുറോ അംഗം മുഹമദ് സലിം, സിപിഐ സെക്രട്ടറി ഡി രാജ, വിമത ജെഡിയു നേതാവ് ശരദ് യാദവ്, ആര്‍ജെഡി പ്രതിനിധികളായി തേജ്വസി, മിസ യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബന്ദോപാദ്ധ്യായ, ഡിഎംകെയുടെ കനിമൊഴി എന്നിവരും എത്തി.


മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എന്നിവരും അത്താഴ വിരുന്നില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, എ കെ ആ്ന്റണി, അഹമദ് പട്ടേല്‍ എന്നിവരും അതിഥികളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു.


എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുന്ന തെലുങ്കു ദേശം പാര്‍ട്ടി തെലുങ്കാന രാഷ്ട്രസമിതി, ഒഡീഷയിലെ ബിജു ജനതാ ദള്‍ തുടങ്ങിയ മുന്‍ നിര പാര്‍ട്ടികളുടെ അഭാവം പ്രതിപക്ഷനിരയിലെ വിള്ളലായി കാണപ്പെട്ടു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ