Troll Today News

ഇന്റര്‍പോള്‍ --ചക്കിന് വെച്ചത് കൊക്കിന്

Sat, Jan 27, 2018

Arabianewspaper 1724
ഇന്റര്‍പോള്‍ --ചക്കിന് വെച്ചത് കൊക്കിന്

പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഇന്റര്‍പോള്‍ നോട്ടീസ് ഇറക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് സിപിഎം അനുഭാവികളും ഫെയ്ക്ക് പ്രൊഫൈലുകളും ലോക പോലീസായ ഇന്റര്‍ പോളിനെതിരെ രംഗത്ത് എത്തി. എന്നാല്‍, ഇന്റര്‍ പോള്‍ എന്ന പേരില്‍ കണ്ട ഒരിടത്ത് കയറി ആക്രമണം അഴിച്ചു വിട്ടു. പതിവ് ട്രോലുകളും, ഭീഷണികളും, അസഭ്യ വര്‍ഷവും എല്ലാം വന്നു നിറഞ്ഞു.


വെരിഫൈഡ് പേജായതിനാല്‍ ഇതു തന്നെ ഇന്റര്‍ പോള്‍ എന്നുറച്ചായിരുന്നു സൈബര്‍ ആക്രമണം. കുറച്ചു നാള്‍ മുമ്പ് മൂഡീസ് റേറ്റിംഗ് വിഷയത്തില്‍ എതിര്‍ത്ത് സിപിഐം സൈബര്‍ പോരാളികള്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി ആക്രമണം നടത്തിയിരുന്നു. ഈ അബദ്ധത്തിനു പിന്നാലെയാണ് ഇന്റര്‍ പോള്‍ എന്ന യുഎസ് റോക് ബാന്‍ഡിന്റെ വെരിഫൈഡ് പേജില്‍ പലരും കയറി അസഭ്യ വര്‍ഷം നടത്തിയത്.


പൊങ്കാലയ്ക്ക് തയ്യാറായിക്കോ എന്ന ഭീഷണിയായിരുന്നു ആദ്യം. തുടര്‍ന്ന് സിപിഎം അനുഭാവികള്‍ കൂട്ടത്തോടെ വന്ന് ഇവിട അസഭ്യ വര്‍ഷം നടത്തി.


എന്നാല്‍, ഇത് സിപിഎം അനുഭാവികളല്ലെന്നും സംഘപരിവാര്‍ ഫെയ്ക്ക് അക്കൗണ്ടുകളിലൂുടെ നടത്തുന്ന ഒളിആക്രമണമാണെന്നും സിപിഎം ആരോപിക്കുന്നു.

Tags : troll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ