General News

ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു

Mon, Sep 18, 2017

Arabianewspaper 290
ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷയും തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പത്തു വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണ് തനിക്കെതിരെ പോലീസ് ഉന്നയിച്ചിരിക്കുന്നതെന്നും തനിക്ക് സ്വാഭാവിക ജാമ്യം ലഭിക്കേണ്ടതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.


അങ്കമാലി കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ച ശേഷം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യ ഹര്‍ജിയുമായി സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞു


അങ്കമാലി കോടതി ഇത് രണ്ടാം വട്ടമാണ് ജാമ്യം നിഷേധിക്കുന്നത്. നേരത്തെ. രണ്ടു വട്ടം ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഗുഡാലോചന മാത്രമാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ളുവെന്ന ദിലീപിന്റെ വാദം കോടതി തള്ളി.


ഹൈക്കോടതി തള്ളിയ ജാമ്യാപേക്ഷയില്‍ കീഴ്‌ക്കോടതിക്ക് മറിച്ച് തിരുമാനമെടുക്കാനാവില്ലെന്ന സാങ്കേതിക വശമാണ് മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടിയതെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


എഫ്‌ഐആറില്‍ കൂട്ട മാനഭംഗം രേഖപ്പെടുത്തിയത് ദിലീപിന് ബാധകമാണെന്നും 90 ദിവസം കഴിയാതെ സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഹര്‍ജി നല്‍കേണ്ടത് ഹൈക്കോടതിയിലാണെന്നും കീഴ്‌കോടതി വിധിയില്‍ പറയുന്നു.


പോലീസിന്റെ കേസ് ഡയറിയും മജിസ്‌ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നഗ് ന ചിത്രം പകര്‍ത്തുന്നതിന് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം മാത്രമെയുള്ളുവെന്നും ഇത് പത്തു വര്‍ഷത്തില്‍ താഴെയുള്ള കുറ്റകൃത്യമായതിനാല്‍ റിമാന്‍ഡിലായി 60 ദിവസം പൂര്‍ത്തിയായെന്നും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമുള്ള വാദമാണ് കോടതി തള്ളിയത്.


എന്നാല്‍, രണ്ടു വട്ടം തള്ളിയ കേസായിരുന്നതിനാല്‍ വീണ്ടും ഹൈക്കോടതിയെ നേരിട്ട് സമീപിക്കാനാവില്ലെന്നും ഇതിനാല്‍, കീഴ്‌ക്കോടതിയില്‍ എത്തുകയും അവിടെ നിന്നും തള്ളിയ സാഹചര്യത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാകുമെന്നും പ്രമുഖ അഭിഭാഷകനായ അഡ്വ,. ജയശങ്കര്‍ പറയുന്നു.


അങ്കമാലി കോടതിയിലെ മജിസ്‌ട്രേറ്റ് ദിലീപിന്റെ നാട്ടുകാരിയാണെന്നും ഹൈക്കോടതി തള്ളിയ കേസില്‍ അതിനു വിരുദ്ധമായി വിധി പറയാന്‍ മജിസ്‌ടേറ്റിനാകില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന് ഇനി സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യ ഹര്‍ജി നല്‍കാനാകുമെന്നും ജയശങ്കര്‍ പറയുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ