Troll Today News

രണ്ടാം റണ്ണിനോടാന്‍ വൈകി , ധോണിയുടെ രോഷം പാണ്ഡെയോട് -വീഡിയോ വൈറല്‍

Thu, Feb 22, 2018

Arabianewspaper 1677
രണ്ടാം റണ്ണിനോടാന്‍ വൈകി , ധോണിയുടെ രോഷം പാണ്ഡെയോട് -വീഡിയോ വൈറല്‍

നോണ്‍ സ്‌ട്രൈക്കറുടെ ഭാഗത്ത് നില്‍ക്കുമ്പോള്‍ സ്‌ട്രൈക്ക് ചെയ്യുന്ന ബാറ്റ്‌സ്മാനെ ശ്രദ്ധിക്കണമെന്നും പന്ത് പോയതിന് പിന്നാലെ നോക്കി നില്‍ക്കരുതെന്നും മുന്‍ നായകന്‍ കൂടിയായ മഹേന്ദ്ര സിംഗ് ധോണി മനീഷ് പാണ്ഡെക്ക് ഉപദേശം അല്പം രോഷത്തോടെ നല്‍കിയത് സോഷ്യല്‍ മീഡിയിയിലെ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ചയില്‍.


ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ധോണിയും പാണ്ഡെയും അവസാന ഓവറുകളില്‍ റണ്ണുകള്‍ വാരിക്കൂട്ടന്നതിനിടയിലാണ് സംഭവം. രണ്ടാം റണ്ണിന് ഓടാന്‍ വൈകിയ മനീഷ് പാണ്ഡെയോട് സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ തന്നെ ശ്രദ്ധിക്കാനും നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നില്‍ക്കുമ്പോള്‍ പന്തു പോയതിന് പിന്നാലെ നോക്കരുതെന്നും ഉച്ചത്തില്‍ രോഷത്തോടെ വിളിച്ചു പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു.


ബീഹാറികലര്‍ന്ന ഹിന്ദിയിലാണ് ധോണി ഉറക്കെ പറഞ്ഞത്. ഹേയ്... ഭോലേ ധ ന ഇധര്‍ ദേഖ്‌നെ, ഉധര്‍ ദേഖ് രഹാ ഹെ... എന്നാണ് ധോണി രോഷത്തോടെ പാണ്ഡെയോട് പറഞ്ഞത്. 48 പന്തില്‍ 79 റണ്‍സെടുത്ത് മനീഷ് പാണ്ഡെ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ആറു ബൗണ്ടറികളും മൂന്ന് കൂറ്റന്‍ സിക്‌സറുകളും പാണ്ഡെ പറത്തി. 28 പന്തില്‍ 52 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു, 27 പന്തിലാണ് ധോണി അര്‍ദ്ധ സെഞ്ച്വുറി പൂര്‍ത്തിയാക്കിയത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ