Local News

അങ്ങാടിപ്പുറത്ത് പൂരപ്പൊലിമ

Wed, Apr 12, 2017

Arabianewspaper 2339
അങ്ങാടിപ്പുറത്ത് പൂരപ്പൊലിമ

അങ്ങാടിപ്പുറം തിരുമാന്ധം കുന്ന് ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് കൊട്ടിക്കലാശം. ഏപ്രില്‍ രണ്ടിന് ആരംഭിച്ച പൂരാഘോഷങ്ങള്‍ പതിനൊന്ന് രാപകലുകളേയാണ് ഉത്സവസമൃദ്ധമാക്കിയത് . മീനത്തിലെ മകയിരത്തിന് അരങ്ങേറിയ പൂരം പുറപ്പാട് ഒരു നാടിനൊകെ ആഘോഷത്തിമിര്‍പ്പിലാക്കി.


ഏപ്രില്‍ പതിനൊന്നിന് പത്താം പൂരത്തിന്റെ പള്ളിവേട്ട എഴുന്നള്ളിപ്പും 12 ന് നടന്ന പതിനൊന്നാം പൂരത്തിന്റെ കാഴ്ച ശിവേലിയും അനുബന്ധ പൂരം എഴുന്നള്ളിപ്പും പൂരാഘോഷത്തിന്റെ പ്രധാന ചടങ്ങുകളാണ്.


ഇക്കുറി പൂരംകൊണ്ടാടിയത് സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പരമായാണ്. വാഴയില, പാള പാത്രവും ആണ് പ്രസാദ വിതരണത്തിന് ഉപയോഗിച്ചത്. ഹരിത നിയമാവലി പാലിച്ചാണ് ഉത്സവം നടത്തിയതെന്ന് ക്ഷേത്ര ട്രസ്റ്റി അറിയിച്ചു. കച്ചവടക്കാര്‍ പോലും പ്ലാസ്റ്റികില്‍ പൊതിഞ്ഞ വില്‍പന ഒഴിവാക്കി സഹകരിച്ചു, ഈ രീതി പിന്തുടരാന്‍ ജില്ലയിലെ എല്ലാ ആഘോഷ സമിതികളും മുന്നോട്ടു വരണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ ആവശ്യപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ