OMG News

ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്ക് മുമ്പ് അമിതാഭ് ബച്ചന്റെ ട്വീറ്റ് - ആറാം ഇന്ദ്രിയം എന്ന് സോഷ്യല്‍ മീഡിയ

Sun, Feb 25, 2018

Arabianewspaper 2128
ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്ക് മുമ്പ്  ബച്ചന്റെ ട്വീറ്റ് - ആറാം ഇന്ദ്രിയം എന്ന് സോഷ്യല്‍ മീഡിയ

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം സംഭവിക്കുന്നതിന്  മുമ്പ് സൂപ്പര്‍ സ്റ്റാര്‍ അമിിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളെ കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു.


ഇന്ത്യന്‍ സമയം രാത്രി 11.45 നാണ് അമിതാഭിന്റെ ട്വീറ്റ്.. न जाने क्यूँ , एक अजीब सी घबराहट हो रही है (Do not know, a strange nervousness is happening) എന്താന്നറിയില്ല,. ഏതോ, അപരിചിതമായ ഭയം സംഭവിക്കുന്നു...



ഇതു കഴിഞ്ഞ് രാത്രി യുഎഇ സമയം 11.30 മണിക്ക് ശ്രീദേവി ദുബായിയില്‍ മരിച്ചതായുള്ള വാര്‍ത്ത പരന്നു, ഇന്ത്യയേക്കാളും ഒന്നര മണിക്കൂര്‍ പിന്നിലാണ് യുഎഇ.


ശ്രീദേവി മരിച്ചതായുള്ള വാര്‍ത്ത ഇന്ത്യയില്‍ അറിയുമ്പോള്‍ സമയം ഒരു മണി കഴിഞ്ഞിരുന്നു. എന്നാല്‍, പുലര്‍ച്ചെയ്ക്കു ശേഷം ഇതുവരെ അമിതാഭിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും യാതൊരു അനുശോചന സന്ദേരവും പ്രത്യക്ഷപ്പെട്ടിട്ടമില്ല.


മുമ്പ് കൂലി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് നടി സ്മിത പാട്ടീല്‍ അമിതാഭിനെ ഫോണില്‍ വിളിച്ച് ചോദിച്ച് താങ്കള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചിരുന്നു.... ഇതിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് അമിതാഭിന്റെ ട്വീറ്റ്.


ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ ഭാര്യ മരിച്ചത് മകന്‍ അര്‍ജുന്‍ കപൂറിന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് ക്യത്യം ഒരു മാാസം മുമ്പാണ്. ഇപ്പോള്‍ ബോണിയുടെ രണ്ടാം ഭാര്യ ശ്രീദേവി മരിക്കുന്നത് മകള്‍ ജാന്‍വിയുടെ ആദ്യ ചിത്രത്തിന്റെ റിലീസിന് കൃത്യം ഒരു മാസം മുമ്പാണെന്നതും അതിശയപരമായ യാദൃഷ്ചികതയായി പലരും ചൂണ്ടിക്കാട്ടുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ