Troll Today News

അമിത് ഷാ ഓണാശംസകളും യോഗി വാമനജയന്തി ആശംസകളും നേര്‍ന്നു

Mon, Sep 04, 2017

Arabianewspaper 1604
അമിത് ഷാ ഓണാശംസകളും യോഗി വാമനജയന്തി ആശംസകളും നേര്‍ന്നു

ഓണവും വാമനജയന്തിയും കഴിഞ്ഞ വര്‍ഷമാണ് വന്‍ ചര്‍ച്ചാ വിഷയമായത്. ഓണത്തിന് വാമനജയന്തി ആഘോഷം നേര്‍ന്നതോടെ അമിത് ഷായെ മലയാളികള്‍ ട്രോളാക്രമണത്തില്‍ മുക്കി. പോമോനെ ഷാജി എന്ന ഹാഷ് ടാഗില്‍ മലയാളികളുടെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ മലയാളികള്‍ ഓണം ആഘോഷിക്കുന്നത് വാമനജയന്തി എന്നതിലേറെ മഹാബലിയുടെ മടങ്ങിവരവാണെന്ന് തിരിച്ചറിവ് അമിത് ഷായ്ക്ക് ഉണ്ടായി.  മഹാബലിയും വാമനനും ഇല്ലാതെ പൂക്കളവും കഥകളിയും മാത്രമാണ് ഇക്കുറി അമിത് ഷായുടെ പോസ്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്.


കഴിഞ്ഞ വര്‍ഷം അമിത് ഷാ ഹിന്ദിയില്‍ വാമന ജയന്തി ആശംസകളും മലയാളത്തില്‍ ഓണാശംസകളും നേര്‍ന്നിരുന്നു.  കഴിഞ്ഞ വര്‍ഷവും മലയാളത്തില്‍ കേരളീയര്‍ക്കായി നല്‍കിയ ഓണാംശസകളില്‍ കഥകളിയും വള്ളംകളിയുമായിരുന്നു ചിത്രീകരിച്ചിരുന്നത്.
വാമനജയന്തിയായി ആഘോഷിക്കുന്ന യുപിയിലേയും മറ്റും വിശ്വാസികള്‍ക്കാണ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തതെന്നും കേരളീയര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ഓണാശംസകളും നേര്‍ന്നുവെന്നാണ് അമിത് ഷായുടെ ഓഫീസ് അന്നു വിശദീകരിച്ചത്.


വിഷ്ണുവിന്റെ ദശാവതരങ്ങളില്‍ ഉള്‍പ്പെട്ട വാമനന്‍ ശ്രാവണമാസത്തിലെ ദ്വാദശിയിലാണ് ജനിച്ചതെന്ന് ഉത്തരേന്ത്യയിലെ യുപി,. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ ഗംഭീരമായിട്ടല്ലെങ്കിലും ആചരിക്കാറുണ്ട്. ശ്രീരാമ-ശ്രീകൃഷ്ണ ജയന്തികള്‍ മാത്രമാണ് ഉത്തരേന്ത്യക്കാര്‍ വിപുലമായി ആചരിക്കുന്നത്. എന്നാല്‍, മറ്റെല്ലാ അവതാര ജയന്തികളും ചെരിയതോതിലെങ്കിലും ഇന്നും അചരിക്കുന്നുണ്ട്. ഇക്കുറി സെപ്തംബര്‍ രണ്ടിനായിരുന്നു ഉത്തരേന്ത്യയിയില്‍ വാമന ജയന്തി ആചരിച്ചത്.


യുപി മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥ് സെപ്തംബര്‍ രണ്ടിന് വാമനജയന്തിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. മലയാളികളുടെ ഓണത്തിനും യോഗി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍,. കേരളത്തില്‍ കണ്ണും നട്ടിരിക്കുന്ന അമിത് ഷാ ഇക്കുറി വാമന ജയന്തി ആഘോഷത്തിന് ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ ആശംസകള്‍ നേര്‍ന്നില്ല. പകരം ഓണത്തിന് മാത്രമാണ് ആശംസകള്‍ നേര്‍ന്നത്.


ഇത്തവണ ഓണത്തിന് ആശംസകള്‍ മലയാളത്തില്‍ വലിയ പോസ്റ്റായി നല്‍കിയ അമിത് ഷായ്ക്ക് പോയവര്‍ഷത്തെ കലിപ്പ് തീരാത്തവര്‍ ഇക്കുറി വാമനജയന്തി ഇല്ലെ എന്ന് പരിഹസിച്ച് മറുപടി നല്‍കിയിട്ടുണ്ട്.


ഓണത്തിന് മഹാബലിക്ക് ഉള്ള പ്രാധാന്യം തന്നെ വാമനനും ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ഇക്കുറിയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുണ്ട്. തൃക്കാക്കരയിലെ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതി മണ്ഡപം ഒരു കോടി രൂപ മുടക്കി നിര്‍മിക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡിനെ പ്രതി ചേര്‍ത്ത് ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി.


വാമനനും മഹാബലിയും തുല്യ പ്രാധാന്യമാണ് ഉള്ളതെന്ന് ദേവസ്വം ബോര്‍ഡും കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. എന്നാല്‍, ഓണത്തിന് മഹാബലിക്കാണ് പ്രാധാന്യമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പേരും, ഹൈന്ദവ സംഘടനകളും വിശ്വാസികളും വാമനജയന്തി ആഘോഷിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ചരിത്രകാരന്‍മാര്‍ക്കും അഭിപ്രായമുള്ളത്. നാടോടി സംസ്‌കാരത്തിന്റെ ഭാഗമായി ഓണത്തെ കണ്ടാല്‍ മതിയെന്ന് അഭിപ്രായമുള്ള സാംസ്‌കാരിക നായകരും എഴുത്തുകാരും ഉണ്ട്.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ