General News

രജനിയുടെ നിറം കാവിയെങ്കില്‍ സഖ്യമില്ല -കമല്‍

Mon, Feb 12, 2018

Arabianewspaper 161
രജനിയുടെ നിറം കാവിയെങ്കില്‍ സഖ്യമില്ല -കമല്‍

രജനീ കാന്ത് തന്റെ അടുത്ത സുഹൃത്താണെന്നും രാഷ്ട്രീയത്തില്‍ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുമെന്നും. അടുത്ത സുഹൃത്തുക്കളാണെങ്കിലും വിരുദ്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് തങ്ങള്‍ക്ക് ഇരുവര്‍ക്കുമുള്ളതെനന്നും കമല്‍ ഹാസന്‍.


താനുമായി ചേരുന്ന രാഷ്ട്രീയമാണെങ്കില്‍ രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചുവപ്പ് തന്റെ മുഖമുദ്രയല്ലെന്നും രജനീയുടേത് കാവിയാണെങ്കില്‍ സഹകരിക്കില്ലെന്നും കമല്‍ അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ പറഞ്ഞു.


ബിജെപിയുടെ പിന്തുണയോടെയാണ് രജനീ രാഷ്ട്രീയത്തില്‍ എത്തുന്നതെന്ന് താന്‍ കരുതുന്നില്ല. തമിഴ് നാട് രാഷ്ട്രീയം ശുദ്ധീകരിക്കാനാണ് ശ്രമം. രജനിയും ഇതിന് തന്നെയാണ് ശ്രമിക്കുന്നത്.


ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ രജനിയും താനും ഒരുക്കമാണെന്നും കമല്‍ പറഞ്ഞു. കമലിന്റെ അഭിപ്രായത്തോട് രജനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ