General News

സമാധാന യോഗത്തില്‍ ബഹളം, വാക്കേറ്റം, യുഡിഎഫ് നേതാക്കള്‍ ഇറങ്ങി പോയി

Wed, Feb 21, 2018

Arabianewspaper 217
സമാധാന യോഗത്തില്‍ ബഹളം, വാക്കേറ്റം,  യുഡിഎഫ് നേതാക്കള്‍ ഇറങ്ങി പോയി.

കണ്ണൂരില്‍ മന്ത്രി എ കെ ബാലന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി സമാധാന യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സതിശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റം. ഇതോടെ സമാധാന യോഗം ബഹളത്തില്‍ കലാശിച്ചു.


യോഗത്തിലേക്ക് യുഡിഎഫിലെ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു തര്‍ക്കം. കെ കെ രാഗേഷ് എംപിയെ യോഗത്തില്‍ വിളിച്ച് വരുത്തിയത് എന്തിനെന്നായിരുന്നു സതീശന്‍ പാച്ചേനി ചോദിച്ചത്. യുഎഡിഎഫ് ജനപ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത് എന്തിനെന്നും ചോദിച്ചു.


ഇതിനെ തുടര്‍ന്ന് പി ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. മന്ത്രി വിളിച്ച യോഗത്തില്‍ പി ജയരാജന്‍ നിയന്ത്രണം ഏറ്റെടുക്കേണ്ടെന്നും സതീശന്‍ പാച്ചേനി പറഞ്ഞു,.


അതേസമയം, കെ കെ രാഗേഷ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് വന്നതാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. കണ്ണൂരില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എമാരെ നേരത്തെ യോഗഹാളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.


കെ സി ജോസഫ്. കെ എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ യോഗം നടക്കുന്ന ഹാളിന്റെ പുറത്ത് നിന്ന് പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികള്‍ പങ്കെടുക്കാതെ എന്തിനാണ് സമാധാന യോഗം എന്ന് കെ സി ജോസഫ് ചോദിച്ചു. കണ്ണൂരിലെ ജനങ്ങളെ പ്രതിനിധികരിക്കുന്നത് തങ്ങളാണ്. പാര്‍ട്ടികള്‍ മാത്രമല്ല, ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം യോഗങ്ങളില്‍ നല്‍കണം.


കണ്ണൂരില്‍ ഇന്നേവരെ ജനപ്രതിനിധികളെ ഒഴിവാക്കി സര്‍വ്വ കക്ഷി സമാധാന യോഗം വിളിച്ചിട്ടില്ലെന്നും കെസി ജോസഫ് അറിയിച്ചു.


സതീശന്‍ പാച്ചേനിയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി എ കെ ബാലന് പകരം പി ജയരാജന്‍ മറുപടി പറഞ്ഞതോടെ താന്‍ സര്‍ക്കാരിന്റെ പ്രതിനിധിയോടാണ് ചോദ്യങ്ങള്‍ ചോദിച്ചതെന്നും ഇതിന് പാര്‍ട്ടി ജില്ലാ സെക്രട്ടറി മറുപടി പറയേണ്ടെന്നും സതീശന്‍ പാച്ചേനി പറഞ്ഞു,. യോഗം വിളിച്ചത് മന്ത്രിയാണെങ്കില്‍ അദ്ദേഹം യോഗം നിയന്ത്രിക്കട്ടെയെന്നും ജയരാജന്‍ അവിടെ ഇരിക്കാനും .യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.


മന്ത്രി ബാലനൊപ്പം തുറുമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. പി ജയരാജന്‍ നിയന്ത്രിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും ഇതിനാലാണ് യോഗം ബഹിഷ്‌കരിച്ചതെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.


യോഗത്തിന്റെ അജണ്ട സമാധാനമല്ല സമാധാന ഭംഗമാണെന്ന് പി ജയരാജന്റെ പെരുമാറ്റത്തോടെ മനസിലായതായി സതീശന്‍ പാച്ചേനി പറഞ്ഞു,.


അതിനിടെ,. കൊല്ലപ്പെട്ട ശുഹൈബിന്റെ യഥാര്‍ത്ഥ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ നിരാഹാരം അനുഷ്ഠിക്കുന്ന പന്തലിലേക്ക് യുഡിഎഫ് നേതാക്കള്‍ പ്രകടനമായി എത്തി. തുടര്‍ന്ന നടന്ന യോഗത്തില്‍ സിപിഎം ആക്രമരാഷ്ട്രീയം അവസാനിപ്പികാതെ കണ്ണൂരില്‍ സമാധാനം പുലരില്ലെന്നും സമാധാന യോഗം പ്രഹസനമായിരുന്നുവെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.


സിപിഎമ്മിന്റെ ജില്ലയിലെ എംഎല്‍എമാരെ ആരെയും സമാധാന യോഗത്തിന് കണ്ടില്ല. ഇവര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന തിരക്കിലാണെന്നും ഇക്കാരണാത്താലാണ് യുഡിഎഫ് എംഎല്‍എമാരെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതെന്നും സമാധാനം പുലരണമെന്ന കാര്യത്തില്‍ സിപിഎമ്മിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ഇന്നതെ നിലപാടിലൂടെ പൊതുജനത്തിന് മനസിലായെന്നും കെസി ജോസഫ് എംഎല്‍എ പറഞ്ഞു.

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ