General News

അഖിലേഷിന്റെ വലംകൈ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍

Mon, Mar 12, 2018

Arabianewspaper 836
അഖിലേഷിന്റെ വലംകൈ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍

യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വലംകൈയും സമാജ്വ് വാദി പാര്‍ട്ടിയുടെ ശക്തനായ നേതാവുമായ നരേഷ് അഗര്‍വാള്‍ ബിജെപി ക്യാമ്പില്‍, .യുപിയിലെ തിരഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് അപ്രസ്‌ക്തമായി എന്നു പറഞ്ഞാണ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നത്.


അതിനിടെ, പാര്‍ട്ടി ചേര്‍ന്ന ഉടനെ നടത്തിയ പ്രസ്താവന ബിജെപിയെ വെട്ടിലാക്കി. സിനിമയില്‍ അഭിനയിച്ചും ഡാന്‍സു ചെയ്തും നടന്നവരെയാണ് എസ്പി രാജ്യസഭയിലേക്ക് പരിഗണിച്ചതെന്ന് ആരോപണമാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും വിദേശ കാര്യമന്ത്രിയുമായ സുഷമ സ്വരാജിനെ ചൊടിപ്പിച്ചത്. ഏതു മേഖലയിലുള്ള സ്ത്രീകളെക്കുറിച്ചായാലും അധി്‌ക്ഷേപിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സുഷമ ട്വീറ്റ് ചെയ്തു.


ഒരു കാലത്ത് ബിജെപിയുടെ ശക്തനായ വിമര്‍ശകനും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ചെയ്തയാളുമാണ് നരേഷ് അഗര്‍വാള്‍. നരേഷ് അഗര്‍വാളിനെ ബിജെപിയില്‍ അംഗത്വം നല്‍കിയതിനെതിരെ അണികളില്‍ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ബിജെപി ആസ്ഥാനത്ത് അഗര്‍ഴാളിന് അംഗത്വം നല്‍കിയത്.


കോണ്‍ഗ്രസില്‍ തുടങ്ങി. സ്വന്തം പാര്‍ട്ടി രൂപികരിച്ച് പിന്നീട് ബിഎസ്പിയില്‍ ചേര്‍ന്ന് അവിടെ നിന്നും എസ്പിയില്‍ എത്തിയയാളാണ് അഗര്‍വാള്‍. അധികാരമുള്ളവരുടെ കൂടെ നില്‍ക്കുന്ന സ്വഭാവാമാണ് അഗര്‍വാളിനുള്ളത്. ഇങ്ങിനെയുള്ള അഗര്‍വാളിനെ ബിജെപി തങ്ങളുടെ കൂടെ കൂട്ടിയതിനു പിന്നില്‍ വ്യക്തമായ ചില കാരണങ്ങളും ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.


രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് ഒരാളെ മാത്രമെ വിജയിപ്പിക്കാന്‍ കഴിയു എന്നിരിക്കെ, നരേഷ് അഗര്‍വാളിനെ ഒഴിവാക്കി. നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാബച്ചന് രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നിരാശനായാണ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി വിട്ടത്.


സമാജ് വാദി പാര്‍ട്ടിക്ക് 47 അംഗങ്ങളാണ് നിയമസഭയില്‍ ഉള്ളത്. ഇതിനാല്‍ ഒരു അംഗത്തെ മാത്രമെ രാജ്യസഭയിലേക്ക് അയയ്ക്കാനാകു. രണ്ടാം പ്രിഫറന്‍സ് വോട്ട് ബിഎസ്പിക്ക് നല്‍കാനായുള്ള എസ് പി നീക്കം പൊളിക്കുകയാണ് ഇതുവഴി ബിജെപി ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. നരേഷ് അഗര്‍വാളിനെ പിന്തുണയ്ക്കുന്നവര്‍ യുപി നിയമസഭയില്‍ ഉണ്ട്. ഇവരുടെ വോട്ട് ബിജെപിക്ക് ചെയ്യിക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലുള്ളത്. ഇതിനായാണ് പത്തു അംഗങ്ങളെ മാത്രം വിജയിപ്പിക്കാന്‍ കഴിയുന്ന ബിജെപി പതിനൊന്നു അംഗങ്ങളെ മത്സരിപ്പിക്കുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ