Troll Today News

എകെജിയെ അവഹേളിച്ച് ബല്‍റാം അപഹാസ്യനായി

Sun, Jan 07, 2018

Arabianewspaper 1606
എകെജിയെ അവഹേളിച്ച് ബല്‍റാം അപഹാസ്യനായി

തനിക്ക് ഇഷ്ടമില്ലാത്ത എന്തിനേയും അടച്ചാക്ഷേപിക്കുന്ന പുതുതലമുറ രാഷ്ട്രീയ നേതാക്കളുടെ ജനുസില്‍ പെട്ട വിടി ബല്‍റാം എംഎല്‍എ മഹത് രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായ എകെജിയുടെ വ്യക്തി ജീവിതത്തിലെ വിവാഹമെന്ന ഏടില്‍ ഒളിഞ്ഞു നോക്കി അപഹാസ്യനായി.


എകെജിയുടെ ഒളിവുകാല ജീവിതത്തില്‍ പിന്നീട് സഹധര്‍മിണിയായി മാറിയ സുശീല എന്ന ജീവിതപങ്കാളിയെ കുറിച്ച് പറയുന്ന ഭാഗത്തിലെ ചില വരികള്‍ ഏറ്റെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് വി ടി ബല്‍റാം അദ്ദേഹത്തെ കടന്നാക്രമിച്ചത്.


വളര്‍ന്നു വരുന്ന പ്രസ്ഥാനത്തിനൊപ്പം വളര്‍ന്നു വരുന്ന സുശീലയില്‍ എനിക്ക് മമത തോന്നിയെന്ന് പ്രണയം മൊട്ടിട്ടതിനെ വളരെ ലളിതമായാണ് എകെജി തന്നെ വിശദീകരിക്കുന്നത്. എകെജിയേക്കാള്‍ 20 വയസ് പ്രായം കുറഞ്ഞ സുശീലയെ വിവാഹം കഴിച്ചത് ബാലപീഡയാണെന്ന് ബല്‍റാം ആരോപിക്കുകയാണ് ചെയ്തത്.


സോഷ്യല്‍ മീഡിയയില്‍ ഏന്തിനേയും ഏതിനേയും കടന്നാക്രമിക്കുന്ന പ്രവണതയ്ക്ക് ഉദാഹരണമാണ് വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


അപക്വമായ പ്രതികരണങ്ങളും പ്രസ്താവനകളും തുടരെ നടത്തുന്ന വിടി ബല്‍റാം വിവാദങ്ങളിലൂടെ പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ വ്യക്തിത്വമായി മാറിയിരിക്കുകയാണ്.


രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനെന്നു വിശേഷണവും പേറുന്ന എകെജിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വ്യക്തിഹത്യ ചെയ്യുകയാണ്


സരിതയെ കോണ്‍ഗ്രസ് നേതാക്കള്‍ പീഡിപ്പിച്ചെന്ന ആരോപണത്തിന് ബദലായാണ് ഒളിവു ജീവിതത്തിലെ പ്രണയവും പിന്നീട് മരണം വരെ ജീവിത സഖിയാക്കിയ ആത്മബന്ധവും കാത്തു സൂക്ഷിച്ച എകെജിയേയും തീണ്ടല്‍ സമുദായമെന്ന് അക്കാലത്ത് മുദ്രകുത്തിയ പിന്നാക്ക ജാതിക്കാരിയെ സവര്‍ണകുടുംബത്തില്‍ ജനിച്ച എകെജി മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞ് വിവാഹം കഴിച്ചത്.


ജീവിതത്തിലുടനീളം ധാര്‍മികത പുലര്‍ത്തിയ എകെജിയെ അപമാനിക്കുക വഴി സ്വയം അപഹാസ്യനാകുകയാണ് ഈ യുവ കോണ്‍ഗ്രസ് നേതാവ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വിടി ബല്‍റാമിനെ ശകാരശരങ്ങള്‍കൊണ്ട് മൂടുകയാണ് രാഷ്ട്രീയ കേരളം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ