General News

ശശീന്ദ്രന് അനുകൂലം, കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Tue, Nov 21, 2017

Arabianewspaper 6748
ശശീന്ദ്രന് അനുകൂലം, കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

ഫോണ്‍ കെണി വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എന്‍സിപി എംഎല്‍എ എ കെ ശശീന്ദ്രന് അനുകൂല പരാമര്‍ശങ്ങളുമായി ഇതിനെ പറ്റി അന്വേഷിച്ച പിഎസ് ആന്റണി കമ്മീഷന്‍ മുഖ്യമന്ത്രിക്ക് രിപ്പോര്‍ട്ട് സമര്‍പ്പിച്ചു,


ഫോണ്‍ കെണി വിവാദത്തില്‍ പെട്ട ശശീന്ദ്രന് എതിരായ ഒരു പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന. ഇരയായ മാധ്യമ പ്രവര്‍ത്തക അന്വേഷണ കമ്മീഷനുമുന്നില്‍ ഹാജരാകാനോ മൊഴി നല്‍കുവാനോ തയ്യാറായിരുന്നില്ല.


ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്യപ്പെട്ട ഒറിജിനല്‍ ഫോണ്‍ ഹാജരാക്കിയിരുന്നില്ല. ഇതിനാല്‍ ഇത് ശശീന്ദ്രന്റെ ശബ്ദമാണോ എന്ന് പോലും തിരിച്ചറിയാന്‍ കമ്മീഷന് സാധിച്ചിട്ടില്ല.


ഇക്കാരണത്താല്‍ ശശീന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കുറ്റമുക്തനാക്കി കൊണ്ടുള്ളതാണ് അന്വേഷണ റിപ്പോര്‍ട്ട് എന്ന് സൂചനയുണ്ട്.


രണ്ട് ഭാഗങ്ങളിലായി 406 പേജുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. സംഭവത്തിന് പിന്നില്‍ ഗുഡാലോചനയുണ്ടോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് വീണ്ടും അന്വേഷിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു കൂടാതെ മാധ്യമങ്ങള്‍ നടത്തുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.


ഉഭയകക്ഷി സമ്മതപ്രകാരമുള്ള സംഭാഷണങ്ങളാണ് നടന്നത്. മന്ത്രിയെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമ സ്ഥാപനം തങ്ങളുടെ ജീവനക്കാരിയെ ഇതിനായി ഉപയോഗിച്ചത്. സംഭവത്തില്‍ മംഗളം എന്ന മാധ്യമ സ്ഥാപനം മാപ്പു പറയുകുയും ചെയ്തിരുന്നു.


ശശീന്ദ്രനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. തോമസ് ചാണ്ടി രാജിവെച്ച ഒഴിവില്‍ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം ലഭിക്കാന്‍ അവസരമൊരുങ്ങുന്നതാണ് പുതിയ സംഭവ വികാസം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ