General News

എയര്‍ ഇന്ത്യയുടെ വമ്പന്‍ ഓഫര്‍ , 50 കിലോ ബാഗേജ്

Tue, Sep 12, 2017

Arabianewspaper 408
എയര്‍ ഇന്ത്യയുടെ വമ്പന്‍ ഓഫര്‍ , 50 കിലോ ബാഗേജ്

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സൗജന്യ ബാഗേജ് പരിധി 50 കിലോ ഗ്രാമായി ഉയര്‍ത്തി. ഇതോടെ, സീസണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് ദുബായില്‍ നിന്നും കേരളത്തിലേക്ക് കുറഞ്ഞ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് സൗജന്യം പ്രഖ്യാപിച്ചത്. ദുബായില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരബാദ്, എന്നീ സെക്ടറുകളിലേക്ക് ഉള്ള യാത്രയ്ക്കാണ് ഈ സൗജന്യ നിരക്ക്,. ടിക്കറ്റു നിരക്കിലും വന്‍ കുറവാണ് ഉള്ളത്. വണ്‍ വേ ടിക്കറ്റിന് 345 ദിര്‍ഹമാണ് നിരക്ക്.


സെപ്തംബര്‍ 11 മുതല്‍ ആരംഭിച്ച ഈ സൗജന്യം ഒക്ടോര്‍ 31 ന് അകം യാത്ര ചെയ്യുന്ന എല്ലാ യാത്രികര്‍ക്കും ലഭിക്കും.


50 കിലോ സൗജന്യമായി കൊണ്ടു പോകാമെങ്കിലും ഒരു പെട്ടിയില്‍ 32 കിലോ ഗ്രാം വരെ ഭാരമെ അനുവദിക്കുകയുള്ളു.


എമിറേറ്റ്‌സ് എയര്‍ലൈന്‍സും സൗജന്യ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് വിമാനത്തി ഡിസംബര്‍ 31 വരെ നാല്‍പതു കിലോ ലഗേജ് കൊണ്ടു പോകാന്‍ സാധിക്കും.

Tags : Air India 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ