Crime News

3 കോടിയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍

Wed, Jan 10, 2018

Arabianewspaper 1665
3 കോടിയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍

ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ മൂന്നു കോടിയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസിനെ പിടികൂടി. ദേവശ്രീ കുല്‍ശ്രേഷ്ഠ എന്ന എയര്‍ ഹോസ്റ്റസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്.


ഡെല്‍ഹിയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് യുഎസ് ഡോളര്‍ പിടികൂടിയത്. ഹോങ്കോംഗിലേക്ക് എട്ടു തവണ ഇവര്‍ അനധികൃത യാത്ര നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.


ആലൂമിനിയം ഫോയിലില്‍ ഭക്ഷണ സാമഗ്രി പോലെ പൊതിഞ്ഞാണ് ഡോളര്‍ സൂക്ഷിച്ചിരുന്നത്. രാജ്യാന്തര ഹവാല ഇടപാടിലെ കണ്ണിയാണ് ഇവര്‍ എന്നു അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരു ഇടനിലക്കാരനെയ.ും അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗന്ദര്യ വര്‍ദ്ധക സാമഗ്രികളും ഷൂസും വെച്ച ഭാഗിന്റെ അടിയില്‍ പ്രത്യേക അറയിലാണ് ഡോളര്‍ കണ്ടെത്തിയത്. 100 ഡോളറിന്റെ നോട്ടുകളാണ് കണ്ടെത്തിയത്.


എക്‌സ് റേ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് അലൂമിനിയം ഫോയില്‍ കൊണ്ടു പൊതിഞ്ഞത്. പത്തു ലക്ഷം ഡോളര്‍ ഇതിനു മുമ്പും കടത്തിയതായി ഇവര്‍ വെളിപ്പെടുത്തി, ഒരോ ട്രിപ്പിനും ഒരു ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു,.


ഇവരെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഹവാല ഇടപാടുകാരനായ അമിത് മല്‍ഹോത്രയെ പോലീസ് അറസ്റ്റു ചെയ്തു. ഈ പണം ഹോങ്കോങ്ങില്‍ എത്തിച്ച ശേഷം തിരികെ സ്വര്‍ണമായി മടക്കി കൊണ്ടു വരുകയായിരുന്നുവെന്ന് മല്‍ഹോത്ര വെളിപ്പെടുത്തി. മല്‍ഹോത്രയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മൂന്നു ലക്ഷം ഇന്ത്യന്‍ രൂപയും 1700 ഡോളറും ലഭിച്ചു,. ആറു വര്‍ഷമായി ജെറ്റ് എയര്‍വേയ്‌സില്‍ എയര്‍ ഹോസ്റ്റസായി പ്രവര്‍ത്തിക്കുകയാണ് 25 കാരിയായ ദേവശ്രീ.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ