General News

ശശികലയെ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കി

Tue, Sep 12, 2017

Arabianewspaper 273
ശശികലയെ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കി

ശശികലയെ അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കി ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നടപടി. ശശികലയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കുന്നതായി പ്രമമയത്തില്‍ പറയുന്നു.


ജയലളിതയുടെ മരണ ശേഷം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശശികല പിന്നീട് അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. ജയലളിതയോടുള്ള ആദര സൂചകമായി ജനറല്‍ സെക്രട്ടറി പദവി ഒഴിച്ചിടാനാണ് തീരുമാനം.


പാര്‍ട്ടിയുടെ മേല്‍നോട്ടത്തിനായി രൂപികരിച്ച സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി ഒ പനീര്‍ശെല്‍വം തുടരും. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ സമയം കളഞ്ഞതിന് ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു,.


അമ്മാ അണ്ണാ ഡിഎംകെ., പുരട്ചി തലൈവി അമ്മാ ഡിഎംകെ എന്നീ വിഭാഗങ്ങളുടെ സംയുക്ത യോഗമാണ് നടക്കുന്നത്. 2780 അംഗങ്ങളുള്ള ജനറല്‍ കൗണ്‍സിലില്‍ ദിനകരന്‍ പക്ഷത്തെ ചിലരെ ഒഴിവാക്കിയാണ് യോഗം നടത്തിയത്.



തങ്ങളെ അനുകൂലിക്കുന്ന 2160 പേരെ മാത്രമാണ് പനീര്‍ ശെല്‍വവും പളനി സ്വാമിയും ക്ഷണിച്ചത്. കനത്ത പോലീസ് കാവലിലാണ് യോഗം അരങ്ങേറിയത്. പാര്‍ട്ടിയുടെ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ നടത്തിയ എല്ലാ നിയമനങ്ങളും നിയമവിരുദ്ധമാണെന്നും ഇതെല്ലാം അസാധുവാകുന്നുവെന്നും ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.


എന്നാല്‍, പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ജയടിവി ഇപ്പോഴും ടിടിവി ദിനകരന്റെ കൈവശമാണ് ഉള്ളത്. തന്റെ അനുവാദമില്ലാതെയാണ് ജനറല്‍ കൗണ്‍സില്‍ കൂടിയതെന്നും കൗണ്‍സില്‍ വിളിച്ചു കൂട്ടാന്‍ ശശികലയ്ക്കും തനിക്കും മാത്രമാണ് അധികാരമെന്നും ഇപ്പോള്‍ നടക്കുന്നത് അനധികൃത കൗണ്‍സിലാണെന്നും ടിടിവി ദിനകരന്‍ ജയടിവിയിലൂടെ പ്രഖ്യാപിക്കുന്നുണ്ട്. പുതിയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പേരുവിവരങ്ങള്‍ ടിടിവി ദിനകരന്‍ ടിവിയിലൂടെ പ്രഖ്യാപിക്കുന്നുമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ