General News

കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു

Tue, Mar 27, 2018

Arabianewspaper 59821
കാവേരി പ്രശ്‌നത്തില്‍  പ്രതിഷേധം,, സഭ പിരിഞ്ഞു

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടത്താനാകാത്ത വിധം തമിഴ് നാട്ടില്‍ നിന്നുള്ള അണ്ണാ ഡിഎംകെ അംഗങ്ങള്‍ ലോക്‌സഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി.


കാവേദി പ്രശ്‌നത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തമിഴ് നാടിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ സഭയില്‍ ബഹളം വെച്ചത്.


കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മുന്നിലെത്തി അണ്ണാഡിഎംകെയുടെ അംഹങ്ങള്‍ പ്രതിഷേധിച്ചിരുന്നു, ഇവര്‍ തമ്മില്‍ കയ്യാങ്കളിയുടെ വക്കുവരെ എത്തിയിരുന്നു.


കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെ അംഗങ്ങളോട് അധികം കോര്‍ക്കാന്‍ പോകാതെ സംയമനം പാലിക്കുകയായിരുന്നു കോണ്‍ഗ്രസ് .


ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രഖ്യാപിച്ചു. ബഡ്ജറ്റ് സമ്മേളനത്തിലെ രണ്ടാം സെഷന്‍ ബഹളത്തില്‍ മുങ്ങിയതോടെ സഭാ നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്യ


ഉച്ചയ്ക്കു ശേഷം സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതിപക്ഷ പാര്‍ട്ടികളും ബഹളം തുടരുന്ന അംഗങ്ങളുമായും ചര്‍ച്ച നടത്തി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ