Gulf News

മൃതദേഹങ്ങളുടെ തോഴന് ഇതും സേവനത്തിനുള്ള അംഗീകാരം

Wed, Feb 28, 2018

Arabianewspaper 3171
മൃതദേഹങ്ങളുടെ തോഴന് ഇതും സേവനത്തിനുള്ള അംഗീകാരം

പ്രവാസിയുടെ മൃതദേഹങ്ങള്‍ക്ക് കൂട്ടുള്ളത് അഷ്‌റഫ് താമരശേരി എന്ന മലയാളിയാണ്. ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങി എംബാം ചെയ്യുന്ന കേന്ദ്രത്തിലും അവിടെ നിന്ന് ഏറ്റുവാങ്ങി വിമാനത്താവളത്തിലെ കാര്‍ഗോ കേന്ദ്രം വരെ എത്തിക്കുന്ന ചുമതല സ്വമേധായ ഏറ്റെടുത്ത് ഒരു നിയോഗം പോലെ ചെയ്തത് മലയാളിയായ അഷ്‌റഫ് താമരശേരിയാണ്.


ഇന്ത്യക്കാരന്‍ യുഎഇയില്‍ മരിച്ചെന്ന് അറിഞ്ഞാല്‍ അജ്മാനിലെ തന്റെ ചെറിയ ഷോപ്പ് അടച്ച് അഷ്‌റഫ് സ്വന്തം വാഹനം ഓടിച്ച് എത്തുകയായി. ദുബായിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ മലയാളി സുപരിചിതനാണ്.


മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മോര്‍ച്ചറിയില്‍ നിന്നും ശരീരം എംബാം ചെയ്ത് വിമാനത്തിലോ കപ്പലിലോ അയയ്ക്കാന്‍ അനുയോജ്യമായി രീതിയിലാക്കുന്ന സോനാപൂരിലെ ഇടത്തും മൃതദേഹം കയറ്റി അയയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍ സമ്പാദിക്കുന്നതിനും എന്തെല്ലാം നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥരേക്കാളും നിശ്ചയമുള്ളയാളാണ് അഷ്‌റഫ് താമരശേരി.


പ്രവാസി സംഘടനകളുടെ ഭാരവാഹികളുടെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ അഷ്‌റഫ് താമരശേറിയുടെ മൊബൈല്‍ നമ്പര്‍ ഉണ്ടാകും. ഇതിനകം നാലായിരത്തി അഞ്ഞൂറോളം മൃതദേഹങ്ങള്‍ ഇതു പോലെ ഏറ്റെടുത്ത് നാട്ടിലേക്ക് അയച്ചു കഴിഞ്ഞു. മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിക്കു വേണ്ടി അംഗമായ അഷ്‌റഫ് നടത്തി വന്ന സേവനം പിന്നീട് മറ്റെല്ലാവര്‍ക്കും വേണ്ടിയായ്ി അദ്ദേഹം മാറ്റുകയായിരുന്നു.


ഈ പ്രവാസിയുടെ നിസ്വാര്‍ത്ഥ സേവനം കണക്കിലെടുത്ത് 2015 ല്‍ അഷ്‌റഫിന് കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ഭാരതിയ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പ്രവാസി സമ്മാനം ലഭിച്ച ശേഷം കോണ്‍സുലേറ്റിനു വേണ്ടി ഇത്തരം സേവന കൃത്യങ്ങള്‍ക്ക് അഷ്‌റഫ് താമരശേറിയെ ഔദ്യോഗികമായി അംഗീകരിക്കുകയാണ് ഉണ്ടായത്. ഇന്ത്യക്കാര്‍ക്കു വേണ്ടി മാത്രമല്ല, പാക്കിസ്ഥാനിയും ബംഗ്ലാദേശിയും നേപ്പാളിയും എന്നുവേണ്ട ഏതു പ്രവാസിയും യുഎഇയില്‍ മരിച്ചാല്‍ അഷ്‌റഫ് എത്തും.  


2017 ലെ പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നല്‍കിയ 42 പേരുകളുള്ള പട്ടികയില്‍ അഷ്‌റഫ് താമരശേരിയും ഇടം പിടിച്ചിരുന്നു. പത്മശ്രീ പു


ത്.രസ്‌കാരത്തിനുള്ള 35 പേരുകള്‍ ഉള്‍പ്പെട്ട കേരളത്തിന്റെ പട്ടികയില്‍ ആരേയും കേന്ദ്രം പരിഗണിക്കാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ