Sports News

കല്ലെറിഞ്ഞ അഫ്ഷാന്‍, ഇന്ന് ഗോളടിക്കുന്ന താരം

Wed, Dec 06, 2017

Arabianewspaper 303
കല്ലെറിഞ്ഞ അഫ്ഷാന്‍, ഇന്ന് ഗോളടിക്കുന്ന താരം

ജമ്മു കാശ്മിരില്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രം നാളുകള്‍ക്ക് മുമ്പ് ചര്‍ച്ചയായിരുന്നു. അഫ്ഷാന്‍ ആഷിഖ് എന്ന വിദ്യാര്‍ത്ഥിനിയാണ് സൈന്യത്തിനു നേരെ കല്ലെറിഞ്ഞ് ദേശീയ-രാജ്യാന്തര മാധ്യമങ്ങളുടെ മുന്‍ പേജുകളില്‍ ഇടംപിടിച്ചത്.


കോളേജിലേക്ക് പോകുന്ന വഴിക്ക് ബാക് പാക് ധരിച്ച അഫ്ഷാന്‍ മുഖം ശിരോവസ്തം കൊണ്ട് മറച്ചിരുന്നു. നീല ചുരിദാറുകാരിയായ അഫ്ഷാന്‍ അന്ന് സൈന്യത്തിനെതിരെ കല്ലെറിഞ്ഞെങ്കില്‍ മാസങ്ങള്‍ക്കിപ്പുറം അവര്‍ അടിമുടി മാറിക്കഴിഞ്ഞിരുന്നു.


പുരുഷ മേധാവിത്വമുള്ള ഫുട്‌ബോളില്‍ ജമ്മു കാശ്മിരിന്റെ സംസ്ഥാന ടീമിനെ നയിക്കുന്നത് അഫ്ഷാനാണ്.


തന്റെ ഈ മാറ്റം മറ്റു യുവതികള്‍ക്കും പ്രചോദനമാകണേെമന്ന് അഫ്ഷാന്‍ പറയുന്നു. അഫ്ഷാന്റെ ജീവിതത്തെക്കുറിച്ച് അടുത്തിടെ ഇന്ത്യ ടുഡെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ബോളിവുഡ് നിര്‍മാതാവ് അഫ്ഷാന്റെ കഥ സിനിമയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.


അഫ്ഷാന്റെ റിപ്പോര്‍ട്ട് വായിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീരില്‍ നിന്നും അഫ്ഷാനേയും 22 അംഗ സംസ്ഥാന ടീമിനേയും ഡെല്‍ഹിയിലേക്ക് വിമാന ടിക്കറ്റ് നല്‍കി വിളിച്ചു വരുത്തി സല്‍ക്കരിച്ചു,. രാജ്യത്തിന് അഭിമാനമാണ് ഈ വനിതാ ടീമെന്നും മറ്റുള്ളവര്‍ക്കും ഇത് മാതൃകയാകട്ടെയെന്നും രാജ് നാഥ് പറഞ്ഞു,.


ജമ്മു കാശ്മിര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കായിക രംഗത്തെ മുരടിപ്പിനെ കുറിച്ചും ഇവര്‍ പറഞ്ഞു, ഇതിനെ തുടര്‍ന്ന് കായിക രംഗത്ത് സമൂല പരിവര്‍ത്തനത്തിന് തയ്യാറാണെന്നും 100 കോടിയുടെ പാക്കേജ് പ്രധാനമന്ത്രിയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതായും രാജ് നാഥ് സിംഗ് ഇവരെ അറിയിച്ചു.


കാശ്മീരിലെ രാഷ്ട്രീയത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പഴയതൊന്നും തന്നോട് ചോദിക്കരുതെന്നും അഫ്ഷാന്‍ പറഞ്ഞു, സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി തനിക്കും പലതും ചെ.യ്യാനുണ്ടെന്നും ഇതിനാണ് ഇനിയുള്ള ശ്രമങ്ങളെന്നും അഫ്ഷാന്‍ പറഞ്ഞു, കടുത്ത പരിശീലനമാണ് ഇനി നടത്തുകയെന്നും അഫ്ഷാന പറയുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ