Troll Today News

ചിദംബരത്തോട് ഇതു വേണ്ടായിരുന്നു- അഡ്വ ജയശങ്കറിന്റെ രൂക്ഷപരിഹാസം

Wed, May 17, 2017

Arabianewspaper 1181
ചിദംബരത്തോട് ഇതു വേണ്ടായിരുന്നു- അഡ്വ ജയശങ്കറിന്റെ  രൂക്ഷപരിഹാസം

ഗാന്ധിയേക്കാള്‍ ഗാന്ധിയനും, ശാസ്ത്രിയേക്കാള്‍ നിസ്വനും, ആന്റണിയേക്കാള്‍ ആദര്‍ശധീരനുമായ പളിനിയപ്പന്‍ ചിദംബരത്തോട് മോഡി സര്‍ക്കാര്‍ കാണിച്ചത് ശരിയായില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകനും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യവുമായ അഡ് എ ജയശങ്കര്‍ പറയുന്നത്.


മനസാ വാച കര്‍മണാ ചിദംബരം ഇന്നേ വരെ അഴിമതി ചെയ്തിട്ടില്ല. മകന്‍ കാര്‍ത്തി ചിദംബരമാണെങ്കില്‍ അച്ഛനേയും വെല്ലുന്ന ആദര്‍ശവാന്‍. ചിദംബരത്തിനെതിരായ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണ്.


അധികാരം കൈയ്യിലുണ്ടെങ്കില്‍ ആരേയും പീഡിപ്പിക്കാമെന്നാണ് ധാര്‍ഷ്ട്യമാണ് മോഡിക്കും ജെയ്റ്റിലിക്കും. ചിദംബരം മന്ത്രിയായിരുന്നപ്പോള്‍ ഏതെങ്കിലും ബിജെപി നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടടത്തിയിരുന്നോ. അഴിമതി ആരോപിച്ച് ഏതെങ്കിലും നേതാവിനെ ജയിലിലടച്ചോ, 2 ജി മുതലായ എല്ലാ കേസിലും സുപ്രീം കോടതിയല്ലേ ഇത് ചെയ്തത്. കനിമൊഴിയും രാജയും അകത്തായത് കോടതി ഇടപെട്ടതിനാലാണ്.


അണ്ണാ ഹസാരയെ മാത്രമാണ് സര്‍ക്കാര്‍ അകത്താക്കിയ്ത അത് അഴിമതി കാട്ടിയതിനല്ല. അഴിമതി തടയണം എന്നു പറഞ്ഞതിനാണ്. ഭരണം വരും പോകും പ്രതികാര നടപടി പാടില്ലെന്നും ജയശങ്കര്‍ തന്റെ സ്വതസിദ്ധമായ പരിഹാസശൈലിയില്‍ ചിദംബരത്തെ വിമാര്‍ശിക്കുന്നു.


ലോക്‌നാഥ് ബഹറെയെ വിജിലന്‍സ് അദ്ധ്യക്ഷനാക്കി നിയമിച്ചതും വേനലവധി വേണ്ടെന്ന് വെച്ച് സുപ്രീം കോടതി മുത്തലാക്ക് കേസ് വാദം കേട്ടതും അടുത്തിടെ അഡ്. ജയശങ്കര്‍ സമാന രീതിയില്‍ പരിഹസിച്ചിരുന്നു. സീനിയോറിറ്റി നോക്കാതെ സമുദായ സന്തുലിതമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപികരിച്ചതിനേയാണ് ജയശങ്കര്‍ പരിഹസിച്ചത്. സിഖ് കാരനും ക്രിസ്ത്യുനിയും മുസ്ലീമും പാഴ്‌സിയും ഹിന്ദുവും ഈ ബെഞ്ചില്‍ അംഗങ്ങളാണെന്ന് ജയശങ്കര്‍ പറയുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ