General News

നാദീര്‍ഷായ്ക്കും പങ്ക്, നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് മൂന്നു വര്‍ഷം മുമ്പ്

Mon, Jul 10, 2017

Arabianewspaper 492
നാദീര്‍ഷായ്ക്കും പങ്ക്, നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് മൂന്നു വര്‍ഷം മുമ്പ്

നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് മൂന്നു വര്‍ഷം മുമ്പ് ആണെന്ന് പോലീസ് കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടാണ് ദീലിപും നടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. പിന്നീട് ഇത് വലിയ വൈരാഗ്യത്തിലേക്ക് മാറി.


നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് മൂന്നു വര്‍ഷം മുമ്പാണെന്നാണ് പോലീസ് പറയുന്നത്. ഇതിനായി പള്‍സര്‍ സുനി നടിയുടെ ഡ്രൈാവറായി ജോലിക്ക് കയറി വിശ്വാസം ആര്‍ജിക്കുകയായിരുന്നു,


ബ്ലാക് മെയില്‍ ചെയ്യാനുള്ള തന്ത്രമായിരുന്നു ഇതിനു പിന്നില്‍. ഗോവയില്‍ ഒറ്റയ്ക്ക് നടിയുമായി പോയി ഇവരുടെ വിശ്വാസം നേടിയെടുത്തു. ഇതിനു ശേഷം പലവട്ടം പദ്ധതി തയ്യാറാക്കി.


ബ്ലാക് മെയില്‍ ചെയ്ത് പക പോക്കാനായിരുന്നു പദ്ധതി.. ക്വട്ടേഷന്‍ സ്വീകരിച്ച പള്‍സര്‍ സുനിക്ക് പറഞ്ഞ പണം നല്‍കുന്നതിലുള്ള കാലതാമസമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചെതെന്നു കരുതുന്നു.


എന്നാല്‍, ഈ ഗുഡാലോചന കുറ്റം കോടതിയില്‍ തെളിയിക്കുന്നതു പോലെയിരിക്കും കേസിന്റെ ഗതിയെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ദിലീപിന്റെ സഹ പ്രവര്‍ത്തകനായ നാദിര്‍ഷായ്ക്കും ഇതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. നാദിര്‍ഷായും പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ