General News

നടി ആക്രമിപ്പിക്കെട്ട സംഭവത്തില്‍ പ്രത്യേക പ്രോസിക്യുട്ടറെ നിയമിച്ചു

Thu, Jul 13, 2017

Arabianewspaper 315
നടി ആക്രമിപ്പിക്കെട്ട സംഭവത്തില്‍ പ്രത്യേക പ്രോസിക്യുട്ടറെ നിയമിച്ചു

നടി ആക്രമി്ക്കപ്പെട്ട കേസില്‍ കേരള സര്‍ക്കാര്‍ പ്രത്യേക പ്രോസിക്യുട്ടറെ നിയമിച്ചു. കേസില്‍ പ്രത്യേക പ്രോസിക്യുട്ടറെ വേണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അഡ്വ. എ സുരേശനെ സ്‌പെഷ്യല്‍ പബ്ലിക് പോസിക്യുട്ടറായി നിയമിച്ചത്.


നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചന കേസില്‍ ദിലീപിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ തെളിവെടുപ്പിനായി തൊടുപുഴ, ആലപ്പുഴ എന്നിവടങ്ങളില്‍ കൊണ്ടു വന്നിരുന്നു, തെളിവെടുപ്പിനു ശേഷം ആലുവ പോലീസ് ക്ലബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.


തനിക്ക് സംഭവത്തില്‍ ഒരു പങ്കുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ