General News

ദിലീപ് റിമാന്‍ഡില്‍ , ആലുവ സബ് ജയിലിലേക്ക് മാറ്റി

Tue, Jul 11, 2017

Arabianewspaper 434
ദിലീപ് റിമാന്‍ഡില്‍ , ആലുവ സബ് ജയിലിലേക്ക് മാറ്റി

അറസ്റ്റിലായ നടന്‍ ദീലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച രാവിലെയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് റിമാന്‍ഡു ചെയ്തു. പതിനാലു ദിവസത്തേക്കാണ് റിമാന്‍ഡ്.


അങ്കമാലിയിലെ വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചപ്പോള്‍ കാത്തു നിന്ന ജനക്കൂട്ടം ദിലീപിനെ കൂവി കാട്ടുകള്ളന്‍ ദിലീപ് എന്നു വരെ ചിലര്‍ വിളിച്ചു,


തുടര്‍ന്ന്, ആലുവ സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്നു തന്നെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദിലീപിനെ കുടുക്കുകയാണെന്നും സിനിമാ ലോകത്തെ കുടിപ്പകയുടെ ഇരയാണ് ദിലീപെന്നും കാണിച്ചാണ് അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കുന്നത്.


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗുഡാലോചന കേസിലാണ് ദിലീപിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ