General News

രേഖകള്‍ ലഭ്യമായ ശേഷം വിചാരണ -ദിലീപ് ഹൈക്കോടതിയില്‍

Sun, Mar 11, 2018

Arabianewspaper 627
രേഖകള്‍ ലഭ്യമായ ശേഷം വിചാരണ -ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ താന്‍ നല്‍കിയ ഹര്‍ജികളില്‍ തീര്‍പ്പു കല്‍പ്പിച്ച ശേഷം മാത്രമെ കേസിന്റെ വിചാരണ ആരംഭിക്കാവുള്ളുവെന്ന് കാണിച്ചാണ് ദിലീപിന്റെ ഹര്‍ജി.


വിചാരണ ആരംഭിക്കാനിരിക്കെ ദിലീപ് നല്‍കിയ തടസ ഹര്‍ജി വിചാരണ നീട്ടിവെയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാര്‍ച്ച് 14 ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ തടസഹര്‍ജി. വിചാരണയ്ക്കായി ബുധനാഴ്ച ഹാജരാകാന്‍ കോടതി എല്ലാ പ്രതികള്‍ക്കും സമന്‍സ് അയച്ചിരുന്നു. ഇതും തടസപ്പെടുത്തുക എന്ന ഉദ്ദേശമാണ് ദിലീപിനുള്ളതെന്ന് പ്രോസിക്യുഷന്‍ കരുതുന്നു.


കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യം ലഭ്യമാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി അഭിപ്രായപ്പെടുകയും ആവശ്യം തള്ളുകയും ചെയ്തിരുന്നു.


കേസിലെ ഏഴാം പ്രതിയാണ് ദിലീപ്. പ്രതിയെന്ന നിലയില്‍ നിയമപരമായി തനിക്ക ലഭിക്കേണ്ട അവകാശങ്ങള്‍ ലഭ്യമാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രേഖകള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും പോലീസ് ഇതുവരെ രേഖകള്‍ കൈമാറിയില്ലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.


ഹര്‍ജി നാളെ പരിഗണിക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ