General News

ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം നല്‍കി

Wed, Nov 22, 2017

Arabianewspaper 5028
ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം നല്‍കി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു. ദിലീപിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൂട്ട ബലാല്‍സംഗം തുടങ്ങി ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മേല്‍ ചാര്‍ത്തിയ കുറ്റങ്ങളെല്ലാം ചുമത്തിയിട്ടുണ്ട്. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ട്.


ദിലിപിന്റെ ഭാര്യ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര ശാലയിലെ കാര്‍ ഡ്രൈവര്‍ സാക്ഷിമൊഴി മാറ്റിയിട്ടുണ്ട്. പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളി തോമസും മൊഴി മാറ്റിയിട്ടുണ്ട്.


കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ളവര്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഹൈക്കോടതി നല്‍കിയ ജാമ്യത്തില്‍ ദിലീപ് ഇപ്പോള്‍ പുറത്താണ്. നവംബര്‍ 28 ന് ദുബായില്‍ നടക്കുന്ന ഹോട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് ഹൈക്കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കിയിട്ടുണ്.


ജയിലില്‍ വെച്ച് പള്‍സര്‍ സുനിക്കു വേണ്ടി കത്ത് എഴുതിയ വിപിന്‍ ലാല്‍, ഏആര്‍ ക്യാമ്പ്രിലെ പോലീസുകാരനും പള്‍സര്‍ സുനിയെ ആലുവ പോലീസ് കല്ബില്‍ വെച്ച് ദിലീപേട്ടാ കുടുങ്ങി എന്ന വാട്‌സ് ആപ് സന്ദേശം ദിലീപിന്റെ ഫോണിലേക്ക് അയയ്ക്കാന്‍ സഹായിച്ചയാളും കേസില്‍ മാപ്പു സാക്ഷികളായി.


690 പേജുള്ള കുറ്റപത്രത്തില്‍ 400 തെളിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 22 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ താമസിയാതെ എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിക്കും,


കുറ്റപത്രം കോടതി പരിശോധിച്ച് അംഗികരിച്ച ശേഷം എല്ലാ പത്രികള്‍ക്കും നല്‍കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ