General News

ദൃശ്യങ്ങള്‍ ഒഴികെ എല്ലാ രേഖകളും ദിലീപിന് നല്‍കണം -കോടതി

Wed, Mar 14, 2018

Arabianewspaper 327
ദൃശ്യങ്ങള്‍ ഒഴികെ എല്ലാ രേഖകളും ദിലീപിന് നല്‍കണം -കോടതി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ രേഖകളും ദിലീപിന് കൈമാറാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. എന്നാല്‍, വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നും രഹസ്യ വിചാരണ വേണമെന്നും കാണിച്ച് നടിയുടെ അഭിഭാഷകന്‍ ഹര്‍ദി നല്‍കിയിട്ടുണ്ട്.


ഏഴാം പ്രതി ദിലീപ് കോടതിയില്‍ നേരിട്ട് ഹാജരായി. നടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം വേണമെന്നും വാദത്തിന് ഇത്തരം രേഖകളുടെ വിവരങ്ങള്‍ ആവശ്യമാമെന്നും ദിലീപ് ഉന്നയിച്ചു.


മെഡിക്കല്‍ പരിശോധനാ ഫലം നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വാദം കോടതി തള്ളി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സു്ര്രപീം കോടതിയുടെ പരിഗണനയിലാണ്.


നടിക്കു വേണ്ടി മറ്റൊരു അഭിഭാഷകന്‍ എത്തിയതിനെ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ ഉള്ളപ്പോല്‍ പ്രത്യേകം അഭിഭാഷകന്‍ എന്തിനാണെന്നു് കോടതി ചോദിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ