Entertainment News

ജീന്‍ പോള്‍ ലാലിനെതിരെയുള്ള ആരോപണത്തില്‍ തെളിവ് ലഭി്ച്ചു

Mon, Jul 31, 2017

Arabianewspaper 2293
ജീന്‍ പോള്‍ ലാലിനെതിരെയുള്ള ആരോപണത്തില്‍ തെളിവ് ലഭി്ച്ചു

ഹണി ബീ 2 എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയുടെ പരാതിയി്ല്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസിന് സൂചന. ചിത്രത്തിന്റെ സെന്‍സര്‍ കോപി പരിശോധിച്ച പോലീസ് നടിയുടെ ശരീരഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ബോഡി ഡ്യുപ്പിനെ ഉപയോഗിച്ചതായി കണ്ടെത്തി.


ഇത് നടിയുടെ അനുമതിയോടെയാണോ എന്ന് തെളിഞ്ഞിട്ടില്ല. നടിയുമായി കോള്‍ ഷീറ്റ് കരാര്‍ ഒപ്പിടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കാറുണ്ട്. ഇതില്‍ ഡ്യുപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കുന്ന കാര്യങ്ങള്‍ പരാമര്‍ശി്ച്ചിട്ടുണ്ടെങ്കില്‍ ആരാപണം നിലനില്‍ക്കില്ല.


ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ആരോപണം തെളിയിക്കാനും ഭൗതിക തെളിവുകള്‍ ഇല്ലെന്ന് പോലീസ് പറയുന്നു. സാക്ഷി മൊഴിയുണ്ടെങ്കില്‍ ഇതിന് നിയമ സാധുത ലഭിക്കും.


നടിക്ക് പ്രതിഫലം നല്‍കിയില്ലെന്നത് ജീന്‍ പോള്‍ ലാലും സമ്മതിക്കുന്നുണ്ട് ചിത്രീകരണത്തിനിടെ നടി ജോലീ പൂര്‍ത്തിയാക്കാതെ പോയതാണ് പ്രതിഫലം നല്‍കാതിരിക്കാന്‍ കാരണമെന്ന് ജീന്‍ പോള്‍ പറയുന്നു. ഇത് കരാറിന്റെ ലംഘനമാണ്. ഇക്കാര്യം തെളിഞ്ഞാല്‍ ബോഡി ഡ്യുപ്പിനെ ഉപയോഗിച്ച് ചിത്രം പൂര്‍ത്തിയാക്കാന്‍ സംവിധായകന് അവകാശമുണ്ടെന്നതും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു


ജീന്‍ പോള്‍ ലാലിനും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം നാലു പേര്‍ക്കെതിരെയാണ് നടിയുടെ കേസ്. നടിക്ക് സെറ്റില്‍ അതൃപ്തിയുണ്ടായിരുന്നതായി ചിത്രത്തിന്റെ മേയ്ക്ക് മാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ