General News

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു

Mon, Jul 10, 2017

Arabianewspaper 460
നടി ആക്രമിക്കപ്പെട്ട കേസ്: നടന്‍ ദിലീപ് അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡോലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തു കേസില്‍ ദിലീപിന് പങ്കുള്ളതായി തെളിഞ്ഞുുവെന്ന് പോലീസ് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


ആലുവ പോലീസ് ക്ലബില്‍ രാവിലെ തന്നെ ദിലീപ് എത്തിയിരുന്നു. എന്നാല്‍, വൈകുന്നേരമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരി്ചത്.


കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അതിക്രമത്തിന് ഇരയായ നടിയുടെ കുടുംബം വ്യക്തമാക്കി.


കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ കഥയാകെ മാറി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ