General News

ബാലകൃഷ്ണപിള്ളയ്ക്കും വിഎസിനും ക്യാബിനറ്റ് റാങ്ക് നല്‍കിയ കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ - ജോയ് മാത്യ

Thu, May 18, 2017

Arabianewspaper 411
ബാലകൃഷ്ണപിള്ളയ്ക്കും വിഎസിനും ക്യാബിനറ്റ് റാങ്ക് നല്‍കിയ കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ - ജോയ് മാത്യ

അഴിമതി വിഷയത്തില്‍ പോരടിച്ച രാഷ്ട്രീയ എതിരാളികളായ ബാലകൃഷ്ണ പിള്ളയ്ക്കും വിഎസ് അച്യുതാനന്ദനും തുല്യ പദവി നല്‍കി ആദരിച്ച കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന ഫെയ്‌സ്ബുക്കു പോസ്റ്റുമായി നടന്‍ ജോയ് മാത്യു.


അഴിമതിക്കെതിരെ പൊരുതിയ വിഎസും അഴിമതി നടത്തി ജയിലിലായ ബാലകൃഷ്ണപിള്ളയ്ക്കും ഇടത് സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്ക് നല്‍കി നിയമിച്ചതിനെയാണ് ജോയ് മാത്യു പരിഹാസത്തോടെ വിമര്‍ശിച്ചത്.


കേരള കോണ്‍ഗ്രസ് ബി നേതാവായ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി അടുത്തിടെയാണ് പിണറായി സര്‍ക്കാര്‍ നിയമിച്ചത്.


കമ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍ എന്ന തലക്കെട്ടോടൊയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്,.


പോസ്റ്റിന്റെ പൂര്‍ണരൂപം 


കമ്മ്യൂണിസത്തിന്റെ ഉദാത്ത മാത്രുകകൾ
---------------------------------
"മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലമാണു കമ്മ്യൂണിസം "എന്നത്‌ ചുരുങ്ങിയ പക്ഷം
ഇപ്പോൾ കേരളത്തിലെങ്കിലും ബോദ്ധ്യമായി



അഴിമതി മുഖ്യ വിഷയമാക്കി പരസ്പരം പോരടിച്ചുകഴിഞ്ഞിരുന്ന രാഷ്ട്രീയ വൈരികളായ വി എസ്‌ അച്യുതാനന്ദനും ആർ ബാലകൃഷണപിള്ളക്കും തുല്ല്യ പദവി -അതും ക്യാബിനറ്റ്‌ റാങ്കിൽ പതിനാലു പേരോളം വരുന്ന പേഴ്സണൽ സ്റ്റാഫും സ്റ്റേറ്റ്‌ കാറും -നൽകുക വഴി
പരസ്പര സ്നേഹത്തിന്റെ മാത്രുക ലോകത്തിനുമുബിൽ കാഴചവെച്ച്‌ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരെ മലർത്തിയടിച്ച കേരളത്തിലെ
കമ്മ്മ്മ്യൂണിസ്റ്റ്‌
പാർട്ടികൾക്ക്‌ അഭിവാദ്യങ്ങൾ
ഇനി ആരാണു ആദ്യം കച്ചേരി തുടങ്ങുക എന്ന്
മാത്രമെ സദസ്യർക്ക്‌ അറിയേണ്ടതുള്ളൂ



 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ