General News

ഫാദര്‍ ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍

Wed, Jul 12, 2017

Arabianewspaper 337
ഫാദര്‍ ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍

ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന് യെമന്‍ ഡെപ്യുട്ടി പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീലാണ് വിവരം നല്‍കിയത്.


ഉഴുന്നാലിന്റെ മോചനം വേഗത്തിലാക്കാന്‍ ആവുന്നതെല്ലാം യെമന്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.


ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യെമന്‍ മന്ത്രിയും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും തമ്മില്‍ കൂുടിക്കാഴ്ച നടത്തിയപ്പോഴാണ് ഫാ ഉഴുന്നാലിന്റെ മോചന കാര്യം ചര്‍ച്ചാ വിഷയമായത്.


2016 ഏപ്രിലില്‍ ഐഎസ് ഭീകരരാണ് സിസ്റ്റേഴ്‌സ് ഓഫ് ചാരീറ്റീസ് നടത്തുന്ന അനാഥ മന്ദിരം ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തിയ ശേഷം ഫാ ഉഴുന്നാലിനെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. തന്റെ മോചനത്തിന് ശ്രമിക്കണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഫാ ഉഴുന്നാലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ