General News

ഫാ ഉഴുന്നാലിനെ മോചിപ്പിച്ചു

Tue, Sep 12, 2017

Arabianewspaper 443
ഫാ ഉഴുന്നാലിനെ മോചിപ്പിച്ചു

യെമനില്‍ ഐഎസ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു.പറയുന്നു. പതിനാറു മാസമായി ബന്ദിയാക്കപ്പെട്ട് കഴിഞ്ഞിരുന്ന ഉഴുന്നാലിനെ മസ്‌കത്തില്‍ എത്തിച്ചു. ഇക്കാര്യം അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ അറേബ്യ സഭ മേധാവി ബിഷപ് പോള്‍ ഹിന്‍ഡര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മസ്തക്കത്തില്‍ നിന്ന് റോമിലേക്കാണ് ഉഴുന്നാല്‍ പോയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ റോമില്‍ ചികിത്സ തേടിയ ശേഷം ഇന്ത്യയിലേക്ക് വരുമെന്നാണ് ഉഴുന്നാലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.


ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായതെന്ന് റിപ്പോര്‍്ട്ടുകള്‍ പറയുന്നു. 20016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനിലെ മിഷണറീസ് ഓഫ് ചാരീറ്റീസിലെ വൃദ്ധ സദനം അക്രമിച്ച ശേഷം ഫാ ടോമിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്.


ഫാ ടോമിനെ വിട്ടു നല്‍കണമെങ്കില്‍ വന്‍ തുക മോചന ദ്രവ്യം ചോദിച്ചിരുന്നു,. പാലാ രാമപുരം സ്വദേശിയാണ് സലേഷ്യന്‍ പുരോഹിതനായ ഫാ ടോം ഉഴുന്നാല്‍.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ