Entertainment News
ആദി -ജനുവരി 26 ന് ഇരുന്നൂറോളം തീയ്യറ്ററുകളില്‍
Thu, Jan 11, 2018


പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രം ആദിയുടെ രിലീസ് ജനുവരി 26 ന്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് ഏവര്‍ക്കും വന്‍ പ്രതീക്ഷയാണുള്ളത്.
പുതുമുഖ നായകന്റെ ചിത്രമെന്നതിനേക്കാള്‍ താര സിംഹാസനം അടക്കി വാഴുന്നതിന് വംശപരമ്പരയുടെ മത്സരമെന്ന നിലയിലും ചിലര്‍ ആദി എന്ന ചിത്രത്തെ കാണുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ പിതാവിന്റെ മേല്‍വിലാസമില്ലാതെ തന്നെ മലയാളത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഇതിനിടയിലാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ തന്റെ മകനിലൂടെ മലയാള സിനിമയിലെ വംശാധിപത്യത്തിനുള്ള ശ്രമം നടത്തുന്നത്.
പ്രേംനസീറിന്റെ മകന് ഷാനവാസിനും സുകുമാരന്റെ മകന് പൃഥ്വിരാജിനും ശേഷമാണ് താരരാജക്കാന്മാരുടെ രണ്ടാം തലമുറ സിനിമയില്‍ തങ്ങളുടെ പിതാക്കന്മാരുടെ കൈപ്പിടിയിലുള്ള സിംഹാസനം തിരിച്ചു പിടിക്കാന്‍ ഇറങ്ങുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും നിലവില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ പിടിവിടാതെ അലങ്കരിക്കുമ്പോള്‍ തന്നെയാണ് മക്കള്‍ ഈ വഴിക്ക് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ച് വിതരണം ചെയ്യുന്നത്. ഇരുന്നൂറോളം തീയ്യറ്ററുകളിലാണ് ഒരേ ദിവസം ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
അനുശ്രീ, ലെന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനകം തന്നെ ഹിറ്റാണ്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി

Latest News Tags
Advertisment