General News

ആധാര്‍ ബന്ധിപ്പിക്കല്‍ സുപ്രീം കോടതി അനിശ്ചിതമായി നീട്ടി

Tue, Mar 13, 2018

Arabianewspaper 727
ആധാര്‍ ബന്ധിപ്പിക്കല്‍ സുപ്രീം കോടതി അനിശ്ചിതമായി നീട്ടി

ബാങ്ക് അക്കൗണ്ട് , മൊബൈല്‍ കണക്ഷന്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം സുപ്രീം കോടതി അനി്ശ്ചിതമായി നീട്ടി. അതേസമയം, സബ്‌സിഡി ലഭിക്കുന്നതിനും മറ്റ് ആനൂകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബനധമാണെന്നത് തുടരുമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.


വിഷയത്തില്‍ അന്തിമ വിധി വരും വരെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, മാര്‍ച്ച് 31 നായിരുന്നു ആധാര്‍ ബന്ധിക്കുന്നതിനുള്ള അവസാന തീയതി


ഡിസംബര്‍ 31 ആയിരുന്നതാണ് സുപ്രീം കോടതി മാര്‍ച്ച് 31 വരെ നീട്ടിയത്. ചീഫ് ജസ്റ്റീസ് ദിപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് പുതിയ തീരുമാനമെടുത്തത്.


ആധാര്‍ ബന്ധിപ്പിക്കുന്നത് നീട്ടിവെയ്ക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു


 

Tags : Aadhaar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ