OMG News

സൗദി യുവാക്കള്‍ കാറോടിക്കവെ സെല്‍ഫി എടുത്തു സ്വന്തം മരണം പകര്‍ത്തി

Thu, Oct 12, 2017

Arabianewspaper 505
സൗദി യുവാക്കള്‍ കാറോടിക്കവെ സെല്‍ഫി എടുത്തു സ്വന്തം മരണം പകര്‍ത്തി

വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫി എടുത്തും അശ്രദ്ധ കാണിച്ചും അപകടത്തില്‍ പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഈ പട്ടികയിലേക്ക് സൗദിയിലെ രണ്ടു യുവാക്കളും. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന കൂട്ടുകാരനുമായി ഓഫീസിലേക്ക് ആഹ്‌ളാദത്തോടെ പോകും വഴിയാണ് അപകടം ഉണ്ടായത്.


സൗദി അറേബ്യയിലെ ഹൈവേയിലൂടെ കാറോടിച്ച രണ്ട് യുവാക്കള്‍ക്കാണ് ദാരുണ അന്ത്യം. മുന്നിലിരുന്ന യാത്രക്കാരന്‍ തങ്ങളുടെ സെല്‍ഫി എടുക്കുന്നതിനിടയില്‍ വാഹനം ഓടിച്ചിരുന്ന യുവാവ് മുന്നിലുള്ള വാഹനത്തെ ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് നോക്കുകയും മറ്റെന്തോ തിരയുകയും ചെയ്യുന്നതിനിടയിലാണ് അമതി വേഗതിയിലായിരുന്ന വാഹനം അപകടത്തില്‍ പെട്ടത്.


വാഹനത്തില്‍ ഉച്ചത്തില്‍ സംഗീതം വെച്ചിരുന്നു. ക്യാമറിയിലേക്ക് കണ്ണുപായിച്ച .ഡ്രൈവര്‍ മുന്നിലെ വാഹനത്തെ കണ്ടില്ല. സഹയാത്രികന്‍ അപകടമുന്നറിയിപ്പ് നല്‍കും മുമ്പ് വാഹനം ഇടിച്ച് മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മരിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags : Selfie 
Advertisement here

Like Facebook Page :
 

Social media talks

#????_????????

A post shared by ???? ???? ???????? ????????? (@3meed_news) on

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ