General News

ഫാഫേല്‍ യുദ്ധ വിമാന കരാറിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ 12,600 കോടി ലാഭമുണ്ടാക്കി -റിപ്പോര്‍ട്ട്

Thu, Nov 23, 2017

Arabianewspaper 6038
ഫാഫേല്‍ യുദ്ധ വിമാന കരാറിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ 12,600 കോടി ലാഭമുണ്ടാക്കി -റിപ്പോര്‍ട്ട്

ഫ്രഞ്ചു സര്‍ക്കാരുമായുള്ള റാഫേല്‍ യുദ്ധ വിമാനകരാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ഖജനാവിന് 12600 കോടി രൂപ നേട്ടമുണ്ടാക്കിയെന്ന് രിപ്പോര്‍ട്ട്. 36 .യുദ്ധ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിക്കുന്നത്. നേരത്തെ. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.


ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം നടത്തിയിരുന്നു. വിമാനത്തിന്റെ സാങ്കേതിക വിദ്യ കൈമാറാനുള്ള കരാര്‍ എന്‍ഡിഎ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.


പറക്കുന്നതിന് സജ്ജമായ വിമാനങ്ങളാണ് പുതിയ കരാറിലൂടെ ലഭിക്കുന്നത്. 126 വിമാനങ്ങള്‍ക്കുള്ള കരാറിനാണ് യുപിഎയുടെ കാലത്ത് ധാരണപത്രത്തില്‍ഒപ്പിട്ടിരുന്നത്. ഇതില്‍ 18 വിമാനങ്ങള്‍ മാത്രമാണ് പറക്ക സജ്ജമായിരുന്നത്. മറ്റുള്ളവ സാങ്കേതിക വിദ്യ. കൈമാറിയ ശേഷം ഇന്ത്യയില്‍ നിര്‍മിക്കാമെന്ന വ്യവസ്ഥയിലായിരുന്നു.


യുപിഎയുടെ കരാര്‍ അനുസരിച്ച് ഒരു വിമാനത്തിന് 100 മില്യാണ്‍ യുഎസ് ഡോളര്‍ എന്ന നിരക്കിലായിരുന്നു കരാര്‍. എന്നാല്‍. പുതിയ കരാറില്‍ ഇത് 90 മില്യാണ്‍ യുെസ് ഡോളറായി കുറഞ്ഞു


ഇതു കൂടാതെ അവശേഷിക്കുന്ന യുദ്ധ വിമാനങ്ങള്‍ പ്രതിവര്‍ഷം 3.9 ശതമാനത്തിന്റെ വില വര്‍ദ്ധനവോടെയാണ് കരാറില്‍ യുപിഎ സര്‍ക്കാര്‍ സമ്മതിച്ചത് എന്നാല്‍, ഇത് മോഡി സര്‍ക്കാര്‍ 3.5 ശതമാനമായി കുറച്ചു,. ഇതോടെ 200 മില്യാണ്‍ യുഎസ് ഡോളറിന്റെ ലാഭം രാജ്യത്തിന് ഉണ്ടായി. ഇന്ത്യയില്‍ നിര്‍മിക്കുന്ന 108 യുദ്ധ വിമാനങ്ങളുടെ ഗുണമേന്‍മ ഗ്യാരണ്ടി ഏറ്റെടുക്കാന്‍ റാഫേലിന്റെ നിര്‍മാതാക്കളായ ദസൗള്‍ത്ത് ഏവിയേഷന്‍ തയ്യാറായിരുന്നില്ല.


108 വിമാനങ്ങള്‍ നിര്‍മിക്കാന്‍ മൂന്നു കോടി മാനുഷ്യ മണിക്കൂറുകളാണ് ദസൗല്‍ത്ത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് നല്‍കിയിരുന്നത്. എന്നാല്‍, മൂന്നിരട്ടി സമയമാണ് ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്കല്‍ കണക്കാത്തിയത്. ഇത് വന്‍ സാമ്പത്തിക ബാധ്യത ഇന്ത്യക്ക് വരുത്തി വെയ്ക്കുമായിരുന്നു.


സാങ്കേതിക വിദ്യ കൈമാറ്റം കരാറിലില്ലായിരുന്നുവെന്നും നിര്‍മാണ ലൈസന്‍സ് മാത്രമാണ് റാഫേല്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 

Tags : Rafale 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ