General News

തേനിയിലെ കാട്ടുതീയില്‍ ട്രക്കിംഗിനു പോയ 9 പേര്‍ മരിച്ചു

Mon, Mar 12, 2018

Arabianewspaper 734
തേനിയിലെ കാട്ടുതീയില്‍ ട്രക്കിംഗിനു പോയ 9 പേര്‍ മരിച്ചു

തമിഴ്‌നാാട്ടിലെ തേനിക്കടുത്ത് കുരങ്ങിണി വനത്തില്‍ ട്രക്കിംഗിനു പോയ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം വരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പതിനഞ്ചു പേരെ പൊള്ളലേറ്റ് പരിക്കുകളുമായി മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,


പലരുടേയും നില ഗുരുതരമാണ്. 90 ശതമാനം പൊള്ളലേറ്റവരും ഇതിലുണ്ട് പരിക്കേറ്റവരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ചെന്നൈ ട്രക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളും മറ്റും സംഘത്തിലുണ്ടായിരുന്നു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായാണ് സംഘത്തില്‍ ഇക്കുറി ഇത്രയും വനിതകളെ ഉള്‍പ്പെടുത്തിയത്. ശനിയാഴ്ച കൊളുക്കുമലയിലെത്തിയ ശേഷമാണ് ട്രക്കിംഗ് ആരംഭിച്ചത്. വിദ്യാര്‍ത്ഥികളെ കൂടാതെ ഐടി പ്രഫഷണലുകളും വീട്ടമ്മമാരും ഈ സംഘത്തിലുണ്ടായിരുന്നു.


സംഘത്തില്‍ 25 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. മീശപ്പുലി മലയില്‍ നിന്നും കുരങ്ങിണി മലയുടെ താഴ് വാരത്തില്‍ എത്തിയപ്പോഴാണ് കാട്ടുതീ ഉണ്ടായത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയില്‍ നിന്നുമാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു.


വേനല്‍ചൂടില്‍ ഉണങ്ങി നില്‍ക്കുന്ന പുല്ലുകളും മറ്റും പെട്ടെന്ന് തീ പടര്‍ന്ന് ആളിപിടിക്കുകയായിരുന്നു. അഞ്ചടിയിലേറെ ഉയരമുള്ള ഇഞ്ചപ്പുല്ലിനാണ് തീപിടിച്ചത്. കാറ്റടിച്ചതിനാല്‍ പൊടുന്നനെ തീപടരുകയായിരുന്നു. ചുറ്റും തീ ആയതോടെ പലരും കാട്ടിനുള്ളില്‍ അകപ്പെട്ടു. ചിലര്‍ വലിയ മരത്തില്‍ കയറിയെങ്കിലും സത്രീകളും കുട്ടികളും നിസഹയരായി തീയില്‍ വെന്തമര്‍ന്നു.


തീ കണ്ട് സമീപമുള്ളതെയിലത്തോട്ടത്തിലെ തൊഴിലാളികളില്‍ ചിലരാണ് രക്ഷക്കെത്തിയത്. സംഘാംഗത്തിലൊരാള്‍ വൈകീട്ട് വീട്ടിലേക്ക് കാട്ടു തീയില്‍ അകപ്പെട്ട വിവരം വിളിച്ചറിയിച്ചതോടെയാണ് മാധ്യമങ്ങള്‍ അറിഞ്ഞത്.


തിരച്ചിലിനായി കോയമ്പത്തൂര്‍ സുലൂരിലെ വ്യോമസേന ക്യാമ്പില്‍ നിന്നും ഹെലികോപ്ടറുകളും വിമാനങ്ങളും എത്തിയിട്ടുണ്ട്. പത്തോളം പേര്‍ കാട്ടില്‍ അകപ്പെട്ടതായാണ് വിവരം. കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പളനി സ്വാമിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യോമ സേനയെ തിരച്ചിലിന് നിയോഗിച്ചത്., സേര്‍ച്ച് ലൈറ്റുള്ള ഹെലികോപ്ടറുകള്‍ രാത്രി തന്നെ തിരച്ചില്‍ നടത്തിയിരുന്നു. ഹെലികോപ്ടറില്‍ നിന്ന് വെള്ളം വര്‍ഷിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങളഉം നടത്തി. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു,


അനുവാദമില്ലാതെയാണ് ട്രക്കിംഗിന് സംഘങ്ങള്‍ എത്തിയതെന്നും. പ്രാഥമികമായ സജ്ജീകരണങ്ങള്‍ ഇവരുടെ കൈവശം ഇല്ലായിരുന്നുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.


Tags : Theni 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ