OMG News

സെല്‍ഫി ചിത്രം കൊലപാതകിയെ തിരിച്ചറിയാന്‍ സഹായിച്ചു

Thu, Jan 18, 2018

Arabianewspaper 1578
സെല്‍ഫി ചിത്രം കൊലപാതകിയെ തിരിച്ചറിയാന്‍ സഹായിച്ചു

കൂട്ടുകാരിയുമായി ഒരുമിച്ചെടുത്ത സെല്‍ഫി ചിത്രം കൊലപാതകിയെ കണ്ടെത്താന്‍ സഹായകമായി. വെസ്റ്റേണ്‍ കാനഡയിലെ സസ്‌കറ്റൂണ്‍ നഗരത്തില്‍ 2015 മാര്‍ച്ച് 25 നാണ് ബ്രിട്‌നി ജെയിന്‍ കൊലചെയ്യപ്പെട്ടത്.


18 കാരിയായ ബ്രിട്‌നിയും ഒമ്പതാം ക്ലാസ് തൊട്ടു അടുത്ത സുഹൃത്തായിരുന്ന ഷെയിന്‍ അന്റൊണിയയും ചേര്‍ന്ന് എടുത്ത സെല്‍ഫിയാണ് കൊലപാതകിയെ തിരിച്ചറിയാന്‍ പോലീിസിനെ സഹായിച്ചത്.


ഇരുവരും അവസാനമായി ഒത്തു ചേര്‍ന്ന രാത്രിക്കു ശേഷം വീട്ടിലേക്ക് മടങ്ങി പോയ ബ്രിട്‌നിയെ അബോധാവസ്ഥയില്‍ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ആറിന് വഴിയാത്രക്കാരിലൊരാളാണ് പോലീസില്‍ അറിയച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ ബ്രിട്‌നി മരിച്ചു,.


പോസ്റ്റു മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞിരുന്നു. കൊലപാതകി ഉപയോഗിച്ച ബെല്‍റ്റും ബ്രിട്‌നിയുടെ സമീപം കിടന്നിരുന്നു.


മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബ്രിട്‌നി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയില്‍ ഷെയിനുമായി സന്തോഷിച്ചും അഹ്‌ളാദിച്ചും നില്‍ക്കുന്നതായിട്ടായിരുന്നു. ഇതിനാല്‍, പോലീസ് ഈ വഴിക്ക് അധികം ചിന്തിച്ചില്ല. മോഷണ ശ്രമത്തിനിടെ ആരോ ബ്രിട്‌നിയെ വകവരുത്തിയെന്ന നിലയിലായിരുന്നു അന്വേഷണവും. ബ്രിട്‌നിയുടെ ഫെയ്‌സ്ബുക്ക് ഫോട്ടേയ്ക്ക് താഴെ സുഹൃത്തിനെ നഷ്ടപ്പെടതിലെ ദുഖവും മറ്റും വിവവരിച്ച്ുള്ള കുറിപ്പും ഷെയിന്‍ എഴുതിയിരുന്നു.


ബ്രിട്‌നിയുടെ ഈ ചിത്രത്തിനു താഴെ വികാരധീനയായി ഷെയിന്‍ കുറിച്ച വാക്കുകള്‍ പോലും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്നതാണെന്നും ഇതിനാല്‍ കൂട്ടുകാരിയെ സംശയിക്കേണ്ടതില്ലെന്നും ബന്ധുക്കളും കരുതി.


എന്നാല്‍, സെല്‍ഫി ചിത്രത്തില്‍ ചെറിയ ഒരു ഭാഗം മാത്രം കാണാന്‍ കഴിയുന്ന ഷെയിന്‍ ധരിച്ച വസ്ത്രത്തിലെ ബെല്‍റ്റില്‍ അടുത്തിടെയാണ് പോലീസിന്റെ കണ്ണ് ഉടക്കിയത്. തുടര്‍ന്ന് ഷെയിനിനെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. വിചാരണയ്‌ക്കൊടുവില്‍ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷയും കോടതി വിധിച്ചു. സെല്‍ഫി ചിത്രത്തില്‍ അല്പം മാത്രം കാണാന്‍ കഴിയുന്ന ബെല്‍റ്റ് വലിയ തെളിവായി കോടതി.യും അംഗീകരിച്ചതോടെയാണ് പ്രതിക്ക് ശിക്ഷ ഉറപ്പായത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ