General News

യുഎഇയില്‍ പലയിടങ്ങളിലും ഭൂചലനം

Mon, Nov 13, 2017

Arabianewspaper 5521
യുഎഇയില്‍ പലയിടങ്ങളിലും ഭൂചലനം

ഇറാഖ് -ഇറാന്‍ അതിര്‍ത്തിയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് യുഎഇയിലും കുവൈത്തിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇ സമയം രാത്രി 10.30 ഓടെയാണ് 30-50 സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടത്


ദുബായ് , അബുദാബി, ഷാര്‍ജ എന്നിവടങ്ങളില്‍ ഭൂചലനം ഉണ്ടായതായി പോലീസും ജിയോളജിക്കല്‍ കേന്ദ്രവും അറിയിച്ചു.


ഇറാഖ് നഗരമായ അസ് സുലൈമാനിയക്ക 103 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.


സോഷ്യല്‍ മീഡിയയിലൂടെ ഭൂകമ്പ വാര്‍ത്ത പുറത്തു വന്നതോടെ പലരും ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങി വന്നു. വീടുകളില്‍ തൂക്കിയിട്ടിരുന്ന അലങ്കാര ലൈറ്റുകളും മറ്റും അടിയുലഞ്ഞതായി കാണിച്ച് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരുന്നു.



Tags :   Tremor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ