Entertainment News

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല ഉയരും

Mon, Nov 20, 2017

Arabianewspaper 7431
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല ഉയരും

48 ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ മേളയ്ക്ക് തിരി തെളിയ്ക്കും. പ്രമുഖ ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ഇന്ത്യന്‍ ചിത്രമാണ് ഉദ്ഘാടന ചിത്രം.


നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടക്കുക. മലയാള ചലച്ചിത്രം എസ് ദുര്‍ഗയും മറാഠി ചിത്രം ന്യുഡും മേളയില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്ന് വിവാഗദങ്ങള്‍ ഉയര്‍ന്നിരുന്നു.


82 രാജ്യങ്ങളില്‍ നിന്ന് 196 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ 15 ചിത്രങ്ങളും, ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളും ലോക സിനിമ വിഭാഗത്തില്‍ 82 ചിത്രങ്ങളുമാണുള്ളത്.
കാനഡയില്‍ നിന്നുള്ള ചസച്ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടാകും. ബ്രിക്‌സ് മേളയില്‍ 11 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും,.


മലയാളത്തില്‍ നിന്ന് ടേക്ക് ഓഫ് എന്ന ചിത്രം പനോരമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സനല്‍കുമാര്‍ ശിശധരന്റെ എസ് ദുര്‍ഗ ഒഴിവാക്കിയതിനെ തുടര്‍ന്ന് ജൂറി അദ്ധ്യക്ഷനായിരുന്ന സുജോയ് ഘോഷും ജുറി അംഗം അപൂര്‍വ അസ്രാണിയും രാജിവെച്ചിരുന്നു.

Tags : IFFI 2017 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ