General News

യുപി ആശുപത്രിയില്‍ 48 മണിക്കൂറിനുള്ളില്‍ 30 കുട്ടികള്‍ മരണമടഞ്ഞു

Fri, Aug 11, 2017

Arabianewspaper 236
യുപി ആശുപത്രിയില്‍ 48 മണിക്കൂറിനുള്ളില്‍ 30 കുട്ടികള്‍ മരണമടഞ്ഞു

യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ലോക് സഭാ മണ്ഡലമായ ഗൊരഖ് പൂരിെ ബബ രാഘവ ദാസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു..


ഏഴു കുട്ടികളാണ് മരിച്ചതെന്നും ഇത് ജപ്പാന്‍ ജ്വരം മൂലമാണെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വാര്‍ത്താ ചാനലുകളിലും മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യുപി സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയി്ച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഈ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു.


നവജാത ശിശുക്കളാണ് മരിച്ചവരില്‍ അധികവും, സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ആശുപത്രിയിലെത്തി അത്യാസന്ന നിലയിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും വാര്‍്ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു


ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്ന സ്ഥാപനം പണം നല്‍കാത്തതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തിയെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഡോക്ടര്‍മാര്‍ ഇത് നിഷേധിച്ചു ഓകസിജന്‍ സിലിണ്ടര്‍ ആശുപത്രിയില്‍ ലഭ്യമായിരുന്നതായാണ് ഡോക്ടക്#മാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.


Tags : Gorakhpur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ